Header Ads

ad728
  • Breaking News

    തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ( ടിഎസ്എസ്എസിന്റെ ) നേതൃത്വത്തിൽ മൂന്നു കോടി വായ്പ നൽകി

     പയ്യാവൂർ: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ( ടി എസ്എസ്എസ് നേതൃത്വത്തിൽ കണ്ണൂർ ധനലക്ഷ്മി ബാങ്കിന്റെ സഹകരണത്തോടെ ആലക്കോട് , ചെമ്പേരി , പൈസക്കരി മേഖലകളിലെ 18 ടിഎസ്എസ്എസ് സ്വയം സഹായ ഗ്രൂപ്പുകൾക്കായി മൂന്നു കോടി രൂപയുടെ കാർഷിക വായ്പ നൽകി . ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെമ്പേരി ഫൊറോന സഹ വികാരി ഫാ.ജിബിൻ വട്ടംകാട്ടിൽ വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു . പൈസക്കരി ഭഗവത്പാദ ഐടിഐ ഡയറക്ടർ ഫാ.ജോൺസൺ വേങ്ങപ്പറമ്പിൽ അധ്യക്ഷത വഹിച്ചു . ടിഎസ്എസ്എ.എസ് . തലശേരി അതിരൂപതാ പ്രസിഡന്റ് ജോഷി കുന്നത്ത് , ചെമ്പേരി മേഖലാ ഡയറക്ടർ ഫാ.ജോബി ചെരുവിൽ , ധനലക്ഷ്മി ബാങ്ക് റീജണൽ മാനേജർ രാജേഷ് അലക്സ് , മാനേജർ എൻ.അരവിന്ദാക്ഷൻ , രതീഷ് , ആന്റണി ചന്ദനക്കാംപാറ എന്നിവർ പ്രസംഗിച്ചു .ടിഎസ്എസ്എസ് പ്രതിനിധി അഖിൽ , സിസ്റ്റർ റീമ എഫ്സിസി , ജെസി തങ്കച്ചൻ , പുഷ്പ ആലക്കോട് , സൗമ്യ ഇല്ലിയ്ക്കൽ ,ജോയ്സി ജോസഫ് , രതില ചെമ്പേരി , മാനുവൽ പൈസക്കരി എന്നിവർ നേതൃത്വം നൽകി . 18 സ്വയം സഹായ ഗ്രൂപ്പുകളിൽ ഉൾപ്പെടുന്ന 300 പേർക്ക് ഒരു ലക്ഷം രൂപ വീതമാണ് വായ്പ നൽകിയത് .

    ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ കണ്ണൂർ ധനലക്ഷ്മി ബാങ്കിന്റെ സഹകരണത്തോടെ തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആലക്കോട് , ചെമ്പേരി , പൈസക്കരി മേഖലകളി ലെ 18 സ്വയം സഹായ ഗ്രൂപ്പുകളിൽ ഉൾപ്പെട്ട 300 പേർക്കായി നൽകുന്ന മൂന്നു കോടി രൂപ കാർഷിക വായ്പയുടെ വിതരണോദ്ഘാടനം നിർവഹിച്ച് ചെമ്പേരി ഫൊറോന സഹവികാരി ഫാ . ജിബിൻ വട്ടംകാട്ടിൽ പ്രസംഗിക്കുന്നു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728