Header Ads

ad728
  • Breaking News

    പെരുവളത്തുപറമ്പ് റഹ്മാനിയ ഓർഫനേജ് എ എൽ പി സ്കൂളിൽ238 റോക്കറ്റുകൾ ഒരുക്കി ചാന്ദ്രദിനാഘോഷം

    പെരുവളത്തുപറമ്പ്: റഹ്മാനിയ ഓർഫനേജ് എ എൽ പി സ്കൂളിൽ 238 റോക്കറ്റ് മോഡലുകളൊരുക്കി ചാന്ദ്രദിനം ആഘോഷിച്ചു. ബഹിരാകാശ യാത്രികരുടെ ദൃശ്യാവിഷ്കാരവും കൂറ്റൻ റോക്കറ്റുകളൊരുക്കിയതും ചടങ്ങിനേറെ പുതുമ സൃഷ്ടിച്ചു. റോക്കറ്റ് എക്സിഹിബിഷന്റെ ഉദ്ഘാടനം ഹെഡ് മാസ്റ്റർ കെ അബ്ദുൽ മജീദ് മാസ്റ്റർ നിർവഹിച്ചു. കളറിംഗ് മത്സരം, ബാഡ്ജ് നിർമാണം, ക്വിസ്സ് മത്സരം, കവിതാലാപനം തുടങ്ങി വിവിധ പരിപാടികളും നടത്തി. ആർ അശ്രഫ് മാസ്റ്റർ, സഫീറ ടീച്ചർ, നൗഷാദ് മാസ്റ്റർ, ഹാരിസ് മാസ്റ്റർ എന്നിവർ ചാന്ദ്രദിന സന്ദേശം നൽകി. എസ് ആർ ജി കൺവീനർ ആബിദ ടീച്ചർ സ്വാഗതവും ഷാന ടീച്ചർ നന്ദിയും പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728