Header Ads

ad728
  • Breaking News

    പൊടിക്കളത്ത് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.

    ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭയുടെയും ഭാരതീയ ചികിത്സ വകുപ്പിന്ററെയും ആയുഷ് പി എച്ച് സി യുടെയും സംയുക്താഭിമുഖ്യത്തിൽ പതിനാലാം വാർഡിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും, മഴക്കാല രോഗപ്രതിരോധ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
    പൊടിക്കളം അംഗൻവാടിയിൽ നടന്ന ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്യ്തു.
    വാർഡ് കൗൺസിലർ വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. ആയുർവേദ മെഡിക്കൽ ഓഫീസർമാരായ ഡോ വീണ കെ സി, ഡോ രാധിക പി, എന്നിവർ ക്യാമ്പ് നയിച്ചു. വികസന സമിതി കൺവീനർ പി പി മധുസൂദനൻ, നസീമ ഖാദർ, കെ പി ലിഷ, പ്രസന്ന ശ്രീനിവാസൻ എന്നിവർ സംസാരിച്ചു..

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728