Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരത്ത് കെ എസ് എസ് പി എ വനിതാ സംഗമവും ബോധവത്കരണ ക്ലാസും നടത്തി .

    പയ്യാവൂർ:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഇരിക്കൂർ നിയോജക മണ്ഡലം വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ അംഗങ്ങളുടെ സംഗമവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു . ഇന്ദിരാഭവനിൽ നടന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സണും കെ എസ് എസ് പി എ അംഗവുമായ ഡോ . കെ വി . ഫിലോമിന ഉദ്‌ഘാടനം ചെയ്തു . വനിതാഫോറം പ്രസിഡന്റ് പി.സി.മറിയാമ്മ . അധ്യക്ഷത വഹിച്ചു . മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണും കെ എസ് എസ് പി എ നിയോജകമണ്ഡലം സെക്രട്ടറിയുമായ ജോസഫീന , ജില്ലാകമ്മിറ്റി അംഗം രാജമ്മാൾ , കെ എസ്‌ എസ്‌ പി എ നിയോജക മണ്ഡലം പ്രസിഡണ്ട് പി ദിനേശൻ , സെക്രട്ടറി ജോസ് അഗസ്റ്റിൻ , രാധാമണി എന്നിവർ പ്രസംഗിച്ചു . റിട്ടയേർഡ് ഹൈസ്കൂൾ പ്രധാനാധ്യാപികയും കൗൺസിലറും ട്രെയ്‌നറുമായ വത്സമ്മ ജോസ് തളിപ്പറമ്പ പെൻഷനേഴ്സും സാമൂഹിക പ്രതിബദ്ധതയും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു .

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728