Header Ads

ad728
  • Breaking News

    അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം; 'വണ്‍ മില്യൺ ഗോൾ' ക്യാമ്പയിനുമായി സംസ്ഥാന സര്‍ക്കാര്‍


    തിരുവനന്തപുരം: അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകാനുള്ള പദ്ധതിയുമായി സംസ്ഥാന കായിക വകുപ്പ്. 'വണ്‍ മില്യൺ ഗോൾ' ക്യാമ്പയിൻ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ജൂണില്‍ തുടങ്ങും.ശ്രീകണ്ടാപുരം വിഷൻ...ഫിഫയുടെയും ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്‍റേയും സഹകരണത്തോടെയാണ് പരിശീലനം.

    അഞ്ച് വയസ് മുതല്‍ കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കി രാജ്യാന്തര നിലവാരത്തിലുള്ള കളിക്കാരാക്കുകയെന്നതാണ് 'വണ്‍ മില്യണ്‍ ഗോള്‍' ക്യാമ്പയിന്‍റെ ലക്ഷ്യം. മുന്‍ ദേശീയ താരങ്ങളെ ഓരോ ജില്ലയിലും അംബാസിഡർമാരാക്കിയാണ് പദ്ധതി. തദ്ദേശീയ പരിശീലന കേന്ദ്രങ്ങള്‍ വഴി താരങ്ങളെ വളര്‍ത്തിയെടുക്കും. പഞ്ചായത്ത് തല സമിതിക്ക് ആയിരിക്കും ക്യാമ്പയിന്‍റെ ചുമതല. ആണ്‍കുട്ടികള്‍ക്കും പെൺകുട്ടികൾക്കും ലീഗ് മത്സരങ്ങളും സംഘടിപ്പിക്കും. 5 മുതൽ 12 വയസ് വരെയുള്ള ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും ഒരുമിച്ച് പരിശീലനം നൽകും. ഇതുവരെ കായിക വകുപ്പ് നടത്തിയിരുന്ന എല്ലാ പരിശീലന പദ്ധതികളും വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിനില്‍ ലയിപ്പിക്കാനാണ് കായിക വകുപ്പിന്‍റെ തീരുമാനം. സ്വകാര്യ ടർഫുകളെയും ഫുട്‌ബോൾ അക്കാദമികളെയും പദ്ധതിയുമായി സഹകരിപ്പിക്കാനും ആലോചനയുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728