Header Ads

ad728
  • Breaking News

    മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ, യുപി വിഭാഗം കുട്ടികൾക്കായി ഇംഗ്ലീഷ് ഭാഷ ശില്പശാല നടത്തി.


    മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ, യുപി വിഭാഗം കുട്ടികൾക്കായ

    പയ്യാവൂർ: ഇംഗ്ലീഷ് ഭാഷ-ശാക്തീകരണ പരിപാടിയുടെ ഭാഗമായി, മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ, യുപി വിഭാഗം കുട്ടികൾക്കായി, ഇംഗ്ലീഷിൽ പിന്നോക്കം നിൽക്കുന്നവർക്കും, താല്പര്യം ഉള്ള വർക്കുമായി, രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഇംഗ്ലീഷ് ഭാഷാ ശില്പശാല നടത്തി. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടുകൂടി സംസാരിക്കുവാനും ഇഷ്ടപ്പെടുവാൻ ഉതകുംവിധം, കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഉള്ള ശില്പശാലയ്ക്ക്, പ്രസിദ്ധ ഇംഗ്ലീഷ് ഭാഷ ട്രെയിനർ ജോളി ജോസഫ് നേതൃത്വം നൽകി.ശില്പശാല സ്കൂൾ മാനേജർ ഫാ ഫിലിപ്പ് രാമച്ചനാട്ട് ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ കെ ബിനോയ് അധ്യക്ഷത വഹിച്ചു.സ്കൂൾ പിടിഎ പ്രസിഡണ്ട് പ്രകാശൻ, മദർ പിടിഎ പ്രസിഡണ്ട് അനില സിറിൾ എന്നിവർ പ്രസംഗിച്ചു.ലിജോ പുന്നൂസ്,വിപിൻ തോമസ്,തങ്കമ്മ പീറ്റർ,റിൻസി പി സി,കെ യു ലെസ എന്നിവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728