Header Ads

ad728
  • Breaking News

    ഞങ്ങളും കൃഷിയിലേക്ക്; കർഷക കൂട്ടായ്മകൾക്ക് പരിശിലനം നൽകി പയ്യാവൂർ പഞ്ചായത്ത്

    പയ്യാവൂർ: ഞങ്ങളും കൃഷിയിലേക്ക് ജനകീയ പദ്ധതിയുമായി കൈകോർത്ത് ജനകായാസൂത്രണ പദ്ധതിയിൽ സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി 50 ഏക്കർ തരിശായി കിടക്കുന്ന സ്ഥലം കണ്ടെത്തി കരനെൽകൃഷിയിൽ മാതൃകയാവുകയാണ് പയ്യാവൂർ.ഇതിന് മേൽനോട്ടം വഹിക്കുന്നതിനായി കണ്ണൂർ വിഞ്ജാൻ കേന്ദ്രവും കൂടെയുണ്ട്.കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ച ഹ്രസ്വകാല മൂപ്പുള്ള മനുരത്ന ഇനം നെൽ വിത്താണ് ഉപയോഗിക്കുന്നത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ കാട് വെട്ടി തെളിച്ച് നിലമൊരുക്കിയാണ് ഭൂമി കൃഷി ചെയ്യാൻ പര്യാപ്തമാക്കിയത്. വിത്ത് സൗജന്യമായും , വള പ്രയോഗം പരിചരണം മറ്റ് കാർഷിക പ്രവർത്തികൾ എന്നിവ യഥാ സമയം ചെയ്യുന്നതിന് സബ്സീഡിയും കർഷക ഗ്രൂപ്പുകൾക്ക് ലഭിക്കും. നാടിന്റെ കാർഷിക സംസ്കൃതി വീണ്ടെടുക്കുന്നതിനായി പഞ്ചായത്തിനും കൃഷിവകുപ്പിനുമൊപ്പം പയ്യാവൂരിലെ പ്രബുദ്ധരായ കർഷകരുമുണ്ട്.പയ്യാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സാജു സേവ്യർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. പാർവ്വതി ,റെനിഷ,കൃഷി ഓഫിസർ വി.എൻ ജിനു, അസിസ്‌റ്റന്റ് കൃഷി ഓഫീസർ കെ.വി. അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.കരനെൽകൃഷിയുടെ സാധ്യതകളും കൃഷി രീതികളെയും കുറിച്ച് കൃഷി വിഞ്ജാൻ കേന്ദ്രം മേധാവി ഡോ. ജയരാജ് ക്ലാസെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728