Header Ads

ad728
  • Breaking News

    ഏരുവേശി വില്ലേജ് ഓഫീസ്: സ്ഥലത്തിൻ്റെ ആധാരം കൈമാറി

     
    പയ്യാവൂർ: പൊതുജനങ്ങളുടെ സൗകര്യാർത്ഥം ചെമ്പേരി ടൗണിനു സമീപത്തേക്ക് മാറ്റി സ്ഥാപിക്കുന്ന ഏരുവേശി വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമിക്കാൻ സൗജന്യമായി ലഭിച്ച സ്ഥലത്തിൻ്റെ ആധാരം കൈമാറുന്ന ചടങ്ങ് ഏരുവേശി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു. കണ്ണൂർ ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്ഥലം സംഭാവന ചെയ്ത ചെമ്പേരിയിലെ ആദ്യകാല കുടിയേറ്റ കുടുംബാംഗമായ പുളിയ്ക്കൽ സാജു-ലിസി ദമ്പതികൾ സ്ഥലത്തിൻ്റെ ആധാരം  കളക്ടർക്ക് കൈമാറി. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടെസി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫീസർ പി.കെ.വിനീഷ് ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ബിജോയ് മാത്യു, വിവിധ സ്ഥിരംസമിതി അധ്യക്ഷരായ ഷൈല ജോയ്, മോഹനൻ മൂത്തേടൻ, മിനി ഷൈബി, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോസ് പരത്തനാൽ, സിപിഎം ലോക്കൽ സെക്രട്ടറി കെ.പി.ദിലീപൻ, ബിജെപി മണ്ഡലം പ്രസിഡൻ്റ് അജികുമാർ കരിയിൽ, കെവിവിഇഎസ് ചെമ്പേരി യൂണിറ്റ് പ്രസിഡൻറ് സാബു മണിമല, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ എന്നിവർ പ്രസംഗിച്ചു. വില്ലേജ് ഓഫീസിന് സ്ഥലം ദാനമായി നൽകിയ പുളിക്കൽ സാജു-ലിസി ദമ്പതികളെ ചെമ്പേരി ഫൊറോന വികാരി റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് ഷാളണിയിച്ച്  അനുമോദിച്ചു. കളക്ടറും പഞ്ചായത്ത് പ്രസിഡൻ്റും ചേർന്ന് ദമ്പതികൾക്ക് മൊമെൻ്റോ സമ്മാനിച്ചു. 


     



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728