Header Ads

ad728
  • Breaking News

    കര്‍ണാടക 'പുറത്താക്കിയ' ഭഗത് സിംഗിനെ ചേര്‍ത്തുപിടിച്ച് കേരളം; മലയാള പാഠപുസ്തകങ്ങളില്‍ ഭഗത് സിംഗ് ഉണ്ടാകുമെന്ന് മന്ത്രി ശിവന്‍കുട്ടി


    __________18_05_2022________

    കേരളസര്‍ക്കാര്‍ ഭഗത് സിംഗിന്റെ ചരിത്രം പാഠപുസ്തകങ്ങളിലൂടെ വിദ്യാര്‍ഥികളെ പഠിപ്പിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കര്‍ണാടക സര്‍ക്കാര്‍ പത്താം ക്ലാസിലെ കന്നഡ പാഠപുസ്തകത്തില്‍നിന്ന് ഭഗത് സിംഗിനെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കി ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയ നടപടിക്ക് പിന്നാലെയാണ് മന്ത്രി ശിവന്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. 

    *മന്ത്രിയുടെ വാക്കുകള്‍:* ''കേരളമെന്തായാലും ഭഗത് സിംഗിന്റെ ചരിത്രം പഠിപ്പിക്കും. ഇന്ത്യയുടെ ധീര പുത്രനാണ് രക്തസാക്ഷി ഭഗത് സിംഗ്. എവിടെയില്ലെങ്കിലും കേരളത്തിലെ പാഠ പുസ്തകങ്ങളില്‍ ഭഗത് സിംഗ് ഉണ്ടാകും. ചരിത്രത്തെ എങ്ങിനെ വളച്ചൊടിച്ചാലും ഭഗത് സിംഗിനെ മായ്ക്കാനാവില്ല. ലാല്‍സലാം...''

    കഴിഞ്ഞദിവസമാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ പാഠ്യപദ്ധതിയെ കാവിവത്ക്കരിക്കുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നത്. 2022-23 അധ്യയന വര്‍ഷത്തെ പുസ്തകത്തിലാണ് 'ആരാണ് മികച്ച പുരുഷ മാതൃക' എന്ന തലക്കെട്ടില്‍ ഹെഡ്‌ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയിട്ടുള്ളത്.സംഭവത്തില്‍ വിവിധ വിദ്യാര്‍ത്ഥി അധ്യാപക സംഘടനകള്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ആര്‍എസ്എസ് അജണ്ടയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും ബിജെപി ഭരണത്തിന് കീഴില്‍ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും വിദ്യാഭ്യാസ വിദഗ്ധനായ വി പി നിരഞ്ജനാരാദ്യ പ്രതികരിച്ചിരുന്നു. അതേസമയം, ആര്‍എസ്എസിനെക്കുറിച്ച് പുസ്തകത്തില്‍ പരാമര്‍ശമില്ലെന്നും യുവജനങ്ങള്‍ക്ക് പ്രചോദനമാകേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഹെഡ്‌ഗേവാറിന്റെ പ്രസംഗം മാത്രമാണ് ഉള്‍പ്പെടുത്തിയതെന്നുമാണ് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിന്റെ വിശദീകരണം.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728