Header Ads

ad728
  • Breaking News

    അഗതിമന്ദിരങ്ങൾക്ക് സ്നേഹപ്പൊതിയുമായി കെ.സി.വൈ.എം തലശ്ശേരി അതിരൂപത

    പയ്യാവൂർ : സഹോദരങ്ങൾക്ക് പങ്കുവെയ്ക്കുന്നതിന്റെ വലിയ സന്ദേശവുമായി കെ.സി.വൈ.എം. തലശ്ശേരി അതിരൂപത അഗതിമന്ദിരങ്ങളിലെ സഹോദരങ്ങൾക്ക് സ്നേഹപൊതി വിതരണം ചെയ്തു. കെ.സി.വൈ.എം. വായാട്ട്പറമ്പ് ഫൊറോനയുടെ ആതിഥേയത്വത്തിൽ കരുണാപുരം യൂണിറ്റിലെ കാരുണ്യഭവനിൽ നടന്ന പരിപാടി വായാട്ട്പറമ്പ് ഫൊറോന വികാരി ഫാ. തോമസ് തെങ്ങുംപള്ളിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഒത്തിരിയേറെ വ്യത്യസ്ത പ്രവർത്തനങ്ങൾ നടപ്പാക്കുന്ന യുവജനപ്രസ്ഥാനത്തിന്റെ പുതിയ പദ്ധതി സമൂഹത്തിന് വലിയ മാതൃകയാണെന്ന് അച്ചൻ അഭിപ്രായപ്പെട്ടു. തലശ്ശേരി അതിരൂപത പ്രസിഡന്റ്‌ ജോയൽ ജോസഫ് തൊട്ടിയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർ . ഫാ. ജിൻസ് വാളിപ്ലാക്കൽ, വായാട്ട് പറമ്പ് ഫൊറോന പ്രസിഡന്റ്‌ മിഥുൻ കണ്ണമംഗലത്ത്, ഡയറക്ടർ ഫാ. ജിൻസ് പ്ലാവ്നിൽക്കുംപറമ്പിൽ, ആനിമേറ്റർ സിസ്റ്റർ ടിൻസി, കരുണാപുരം ഇടവക വികാരി ഫാ. ജോസഫ് ആനിത്താനത്ത്, സംസ്ഥാന സെക്രട്ടറി ഷിജോ നിലക്കപ്പള്ളി, അതിരൂപത വൈസ് പ്രസിഡന്റ്‌ സരിക ചാക്കോ കൊന്നയ്ക്കൽ എന്നിവർ സംസാരിച്ചു. അതിരൂപത ആനിമേറ്റർ സിസ്റ്റർ പ്രീതിമരിയ സി.എം.സി., സംസ്ഥാന സിൻഡിക്കേറ്റ് അംഗം നീന ബേബി പറപ്പള്ളിൽ, രൂപതാ ഡെപ്യൂട്ടി പ്രസിഡന്റ്‌ ജിബിൻ ജോസഫ് തുണ്ടത്തിൽ, കൗൺസിലർമാരായ അൽന ആന്റണി തറയിൽ, നിതിൻ ചൂരനോലിയിൽ, ആലക്കോട് ഫൊറോന പ്രസിഡന്റ്‌ അഖിൽ, എടൂർ ഫൊറോന പ്രസിഡന്റ്‌ റോണിറ്റ് തോമസ് തുടങ്ങിയവർ നേതൃത്വം കൊടുത്തു. അതിരൂപതയിലെ 16 ഫൊറോനകളിലെയും അഗതിമന്ദിരങ്ങളിൽ മാസത്തിലൊരിക്കൽ യുവജനങ്ങളുടെ നേതൃത്വത്തിൽ സ്നേഹപൊതി വിതരണം ചെയ്യാനാണ് കെ.സി.വൈ. എം. ലക്ഷ്യമിടുന്നത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728