Header Ads

ad728
  • Breaking News

    അഞ്ച് മണിക്കൂർ നേരം വീട് അടച്ചിട്ട് പുറത്തുപോയി: നഷ്ടമായത് 25 പവൻ സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയും..!

    15/05/2022 ഞായർ ───────────

    അഞ്ച് മണിക്കൂർ നേരം വീട് അടച്ചിട്ട് പുറത്തുപോയ കുടുംബത്തിന് നഷ്ടമായത് 25 പവൻ സ്വർണ ആഭരണങ്ങളും 5 ലക്ഷം രൂപയും. ഇവർ വീട്ടിലില്ലാത്ത സമയം വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നാണ് കവർച്ച നടത്തിയത്.

    പെരളശ്ശേരി പള്ള്യത്ത് ബസ് സ്റ്റോപ്പിന് സമീപം അഫ്നീദാസിൽ അബ്ദുൽ ജലീലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വെള്ളി വൈകിട്ട് 5നും രാത്രി 10നും ഇടയിലാണു സംഭവം. വീട്ടുകാർ ഈ സമയം കണ്ണൂരിലെ ബന്ധുവീട്ടിലായിരുന്നു.

    രാത്രി തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് ശ്രദ്ധയിൽ പെട്ടത്. കിടപ്പ് മുറിയിലെ ഷെൽഫിൽ സൂക്ഷിച്ച പണവും സ്വർണാഭരണവുമാണ് നഷ്ടപ്പെട്ടത്. വീടിന്റെ മുൻവശത്തെ ഗ്രില്ലിന്റെ പൂട്ട് പൊളിച്ച നിലയിലാണ്.

    വാതിലിന്റെ പൂട്ടും പൊളിച്ചിട്ടുണ്ട്. അലമാരയിൽ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു. അബ്ദുൽ ജലീലിന് മഹാരാഷ്ട്രയിൽ ബിസിനസായിരുന്നു. ഏതാനും വർഷം മുൻപാണ് നാട്ടിലെത്തിയത്. മക്കൾ വിദേശത്താണ്. വീട്ടിൽ സിസിടിവിയോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല.

    സിഐ എൻ.കെ.സത്യനാഥന്റെ നേതൃത്വത്തിൽ ചക്കരക്കൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. യു.പ്രവീൺ ദാസ്, പി.ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധർ വീട്ടിലെത്തി വിരലടയാളം ശേഖരിച്ചു. ഡോഗ് സ്ക്വാഡും പരിശോധനയ്ക്ക് എത്തിയിരുന്നു. 

    *വീടുകളിലെ മോഷണം തടയാൻ പൊലീസ് നൽകുന്ന നിർദേശം* 

    🟠 വീടിന്റെ മുൻപിൻ വാതിലുകൾക്ക് പിന്നിൽ വിലങ്ങനെയുള്ള ഇരുമ്പ് പട്ടകൾ ഘടിപ്പിക്കുക.

    🟠 വീടിനു പുറത്തും പിന്നിലും അടുക്കള ഭാഗത്തും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക.

    🟠 കവർച്ചക്കാർക്ക് ഉപയോഗ പ്രദമാകുന്ന പാര, മഴു, കോണി തുടങ്ങിയവ അലക്ഷ്യമായി വയ്ക്കാതിരിക്കുക.

    🟠 അസമയത്ത് വീടിന് പുറത്ത് ആളനക്കമോ ശബ്ദമോ കേട്ടാൽ പൊലീസിനെയും അയൽക്കാരെയും ഫോണിൽ അറിയിക്കുക.

    🟠 നീണ്ട വെളിച്ചമുള്ള പവർ ടോർച്ച്, ലൈറ്റുകൾ‌ വീടുകളിൽ സൂക്ഷിക്കുക.

    🟠 വീട് പൂട്ടി പുറത്ത് പോകുന്നവർ മോഷ്ടാക്കൾക്ക് മനസ്സിലാകുന്ന വിധത്തിൽ ഗേറ്റിനു വെളിയിൽ‌ പൂട്ടിട്ട് പൂട്ടുന്നതിന് പകരം ചങ്ങലയിട്ടോ മറ്റോ ഗേറ്റിനകത്ത് പൂട്ട് വരത്തക്ക വിധം ലോക്ക് ചെയ്യുക.

    🟠 വീട് പൂട്ടി പോകുമ്പോൾ ലൈറ്റ് ഇട്ട് പോകാതിരിക്കുക. പകലും രാത്രിയും തുടർച്ചയായി ലൈറ്റ് കത്തുന്നത് മോഷ്ടാക്കൾക്ക് സൂചന നൽകും. അടുത്ത ബന്ധുക്കളെയോ വിശ്വാസമുള്ള അയൽക്കാരെയോ റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളെയോ സന്ധ്യയ്ക്ക് ലൈറ്റ് ഇടാൻ ഏർപ്പാട് ചെയ്യുക.

    🟠 സ്വർണാഭരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കാതിരിക്കുക.

    🟠 പൊലീസ് വരുന്നതിന് മുൻപ് കവർച്ച നടന്ന മുറി, വാതിൽ, അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവയിൽ തൊടാതിരിക്കുക. അങ്ങനെ ചെയ്താൽ തെളിവ് നഷ്ടപ്പെടാൻ കാരണമാകും.

    🟠 നിരീക്ഷണ ക്യാമറ ഉണ്ടെങ്കിൽ രാത്രി റെക്കോർഡ് മോഡിൽ ഇടുക. ക്യാമറ ഓഫ് അല്ലെന്ന് ഉറപ്പ് വരുത്തുക.

    ─────────✧🪀✧──────────

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728