Header Ads

ad728
  • Breaking News

    സംസ്ഥാന ജല ഗതാഗത വകുപ്പിൻ്റെ വേഗ 2 ബോട്ട് സർവ്വീസിൽ400 രൂപയ്ക്ക് ഒരു പകല്‍ മുഴുവന്‍ആലപ്പുഴ കായലില്‍ കറങ്ങാം


    ____________________________
     
    അഞ്ച് മണിക്കൂര്‍ കായല്‍ പരപ്പിലൂടെ ബോട്ടില്‍ കറങ്ങാന്‍ സൗകര്യം ഒരുക്കുകയാണ് സംസ്ഥാന ജല​ ഗതാ​ഗത വകുപ്പിന്റെ 'വേ​ഗ - 2'.​ 2020 ഡിസംബറില്‍ സര്‍വീസ് ആരം​ഭിച്ച ബോട്ടിന് ഇപ്പോള്‍ സഞ്ചാരികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ച്‌ വരുന്നത്.

    സാധാരണ സര്‍ക്കാര്‍ ബോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി ബോട്ടിന്റെ മുന്‍ ഭാ​ഗത്ത് നിന്ന് കുട്ടനാടിന്റെ കായല്‍ സൗന്ദര്യം ആസ്വദിക്കാനും വേ​ഗ - 2 യില്‍ സൗകര്യമുണ്ട്.

    സര്‍ക്കാരിന്റെ കീഴിലുള്ള ഈ ബോട്ട് ദിവസവും 11.30 ന് ആലപ്പുഴയില്‍ നിന്നാണ് യാത്ര തിരിക്കുന്നത്. ‌പുന്നമടക്കായലിലൂടെയും, വേമ്ബനാട് കായലിലൂടെയുമാണ് സഞ്ചാരം. മുഹമ്മ, റാണി, ചിത്തിര, മാര്‍ത്താണ്ഡം, ആര്‍ ബ്ലോക്ക്‌, മംഗലശ്ശേരി, കുപ്പപ്പുറം വഴി തിരികെ 4.30 ന് ആലപ്പുഴയിലെത്തും. പക്ഷി നിരീക്ഷകരുടെ പറു​ദീസയായ പാതിരാമണല്‍ ​ദ്വീപില്‍ ഇറങ്ങി കാഴ്ചകള്‍ കാണാനും വേ​ഗ - 2 സൗകര്യമൊരുക്കുന്നുണ്ട്.

    മലയാളി കുടുംബങ്ങളാണ് സഞ്ചാരികളില്‍ കൂടുതലുമെന്ന് ജല​ ഗതാ​ഗതവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിഞ്ഞതോടെ വിദേശികളും എത്തുന്നുണ്ട്. വെക്കേഷന്‍ തുടങ്ങിയപ്പോള്‍ സീറ്റുകള്‍ മുഴുവന്‍ വളരെ വേ​ഗം ബുക്കായി പോകുന്ന അവസ്ഥയുണ്ടെന്നും ഉദ്യോ​ഗസ്ഥര്‍ പറഞ്ഞു.

    നോണ്‍ എ സി യില്‍ യാത്ര ചെയ്യാന്‍ 400 രൂപയും, എ സി യില്‍ 600 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 100 രൂപ കൂടി കൊടുത്താല്‍ കുടുംബശ്രീ ഒരുക്കുന്ന നല്ല നാടന്‍ ഭക്ഷണവും കഴിച്ച്‌ പോരാം. മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആണ് ബോട്ടിന്റെ വേഗം. 120 പേര്‍ക്ക് യാത്ര ചെയ്യാം. 40 എ സി സീറ്റും 80 നോണ്‍ എ സി സീറ്റുമുണ്ട്. ലൈഫ് ജാക്കറ്റുള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളും ബോട്ടില്‍ ഒരുക്കിയിട്ടുണ്ട്.

    സീറ്റ് ബുക്ക് ചെയ്യാന്‍.... 9400050322, 9400050325, 9400050327
    ▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728