Header Ads

ad728
  • Breaking News

    വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളിലെ നിരക്ക് വര്‍ധിപ്പിച്ചു; നാളെ മുതല്‍ പുതിയ നിരക്ക്

    29/04/2022

    കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും മാറിയതോടെ ഇതുവരെയില്ലാത്ത തിരക്കാണ് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ അനുഭവപ്പെടുന്നത്. ഇത് കാരണം തന്നെ കഴിഞ്ഞ മാസങ്ങളില്‍ റെക്കോര്‍ഡ് വരുമാനവും ലഭിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ടൂറിസം കേന്ദ്രങ്ങളിലെ നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ് അധികൃതര്‍. ജില്ല ടൂറിസം പ്രമോഷന് കീഴലുള്ള ജില്ലയിലെ 11 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏപ്രില്‍ 30 മുതല്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ജില്ല കലക്ടര്‍ ഉത്തരവിറക്കി.

    കേന്ദ്രം, പുതുക്കിയ നിരക്ക് എന്നിവ യഥാക്രമം:

    🌳 പൂക്കോട് തടാകം: മുതിര്‍ന്നവര്‍ 40 രൂപ, കുട്ടികള്‍ 30, പെഡല്‍ ബോട്ട് നാല് സീറ്റ് 450 രൂപ, പെഡല്‍ ബോട്ട് രണ്ട് സീറ്റ് 300 രൂപ, തുഴ ബോട്ട് ഏഴ് സീറ്റ് 700 രൂപ, കയാക്കിങ് 300 രൂപ.

    🌳 കര്‍ളാട് സാഹസിക ടൂറിസം: മുതിര്‍ന്നവര്‍ 40 രൂപ, കുട്ടികള്‍ 30, പെഡല്‍ ബോട്ട് നാല് സീറ്റ് 450 രൂപ, പെഡല്‍ ബോട്ട് രണ്ട് സീറ്റ് 300 രൂപ, തുഴ ബോട്ട് ഏഴ് സീറ്റ് 700, കയാക്കിങ് 300, സിപ്പ് ലൈന്‍ 400. വാള്‍ ക്ലയിംബിങ് 120, ബാംബൂ റാഫ്ടിങ് 1000, ബാംബു റാഫ്ടിങ് അഡീഷനല്‍ പേഴ്സണ്‍ 100.

    🌳 കാന്തന്‍പാറ വെള്ളച്ചാട്ടം: മുതിര്‍ന്നവര്‍ 40, കുട്ടികള്‍ 30, ചീങ്ങേരി റോക്ക് അഡ്വഞ്ചര്‍. ട്രക്കിങ് മുതിര്‍ന്നവര്‍ 100, കുട്ടികള്‍ 60.

    🌳 വയനാട് ഹെറിറ്റേജ് മ്യൂസിയം: മുതിര്‍ന്നവര്‍ 30 രൂപ, കുട്ടികള്‍ 20, ടൗണ്‍ സ്‌ക്വയര്‍ ബത്തേരി മുതിര്‍ന്നവര്‍ 20, കുട്ടികള്‍ പത്ത്, പഴശ്ശിരാജ ലാന്‍ഡ് സ്‌കേപ് മ്യൂസിയം മുതിര്‍ന്നവര്‍ 30, കുട്ടികള്‍ 20,

    🌳 പഴശ്ശി പാര്‍ക്ക് മാനന്തവാടി: മുതിര്‍ന്നവര്‍ 40, കുട്ടികള്‍ 20.

    🌳 പ്രിയദര്‍ശിനി ടീ എന്‍വിയോണ്‍സ്: മുതിര്‍ന്നവര്‍ 100, കുട്ടികള്‍ 60.

    🌳 എടയ്ക്കല്‍ ഗുഹ: മുതിര്‍ന്നവര്‍ 50, കുട്ടികള്‍ 30,

    കുറുവ ദ്വീപ്: ഫെറി ഒരാള്‍ക്ക് 35, ബാംബു റാഫ്ടിങ് രണ്ട് പേര്‍ക്ക് 200, ബാംബു റാഫ്ടിങ് അഞ്ച് പേര്‍ക്ക് 400, ബാംബു റാഫ്ടിങ് അഡീഷനല്‍ പേഴ്സണ്‍ 100. റിവര്‍ റാഫ്ടിങ് അഞ്ചു പേര്‍ക്ക് 1250 രൂപ.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728