Header Ads

ad728
  • Breaking News

    സന്തോഷ് ട്രോഫി: സെമിയില്‍ കേരളത്തിന്റെ എതിരാളികളെ ഇന്ന് അറിയാം


                   
     സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ സെമിയിലെ എതിരാളിയെ ഇന്ന് അറിയാം. വൈകീട്ട് നാല് മണിക്ക് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒഡീഷ സർവീസസിനെ നേരിടും. വൈകീട്ട് 8 മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തിൽ കർണാടകയ്ക്ക് ഗുജറാത്താണ് എതിരാളി._

    _ഒഡീഷയും കർണാടകയും സെമി ഫൈനലിന് യോഗ്യത നേടാൻ സാധ്യതയുള്ള രണ്ട് ടീമുകളാണ്. മൂന്ന് മത്സരങ്ങൾ കളിച്ച ഒഡീഷ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്._ _മൂന്ന് മത്സരം കളിച്ച കർണാടകയ്ക്ക് ഒരു ജയം, ഒരു തോൽവി, ഒരു സമനിലയുമായി നാല് പോയിന്റാണ് ഉള്ളത്._

    _നിലവിലെ ചാമ്പ്യൻമാരായ സർവീസസും ഗുജറാത്തും ഇതിനകം സെമി കാണാതെ പുറത്തായി കഴിഞ്ഞു. ഒഡീഷക്ക് സെമി ഫൈനലിന് യോഗ്യത നേടാൻ സർവീസസിനെതിരെ തോൽക്കാതിരിക്കണം._ _ഒഡീഷ സർവീസസിനെ പരാജയപ്പെടുത്തിയാൽ പത്ത് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമിക്ക് യോഗ്യത നേടാം. സമനിലയാണ് ഫലമെങ്കിൽ രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടാം._ _സർവീസസ് ഒഡീഷയെ പരാജയപ്പെടുത്തുകയും ഗുജറാത്തിനെതിരെ വലിയ വിജയം നേടുകയും ചെയ്താൽ കർണാടകയ്ക്ക് സെമിക്ക് യോഗ്യത നേടാം. മണിപ്പൂർ ഗ്രൂപ്പ് ബിയിൽ നിന്ന് ഇതിനകം യോഗ്യത നേടി കഴിഞ്ഞു. ആദ്യം നടക്കുന്ന ഒഡീഷ- സർവീസസ് മത്സരഫലം കർണാടകയ്ക്ക് അനുകൂലമായാൽ പയ്യനാട് ഒരു ജീവൻമരണ പോരാട്ടത്തിനാകും സാക്ഷിയാകുക. മറിച്ചാണെങ്കിൽ മത്സരത്തിന്റെ പ്രസക്തി ഇല്ലാതാകും. ഈ മാസം 28,29 ദിവസങ്ങളിലായാണ് സെമിഫൈനൽ മത്സരങ്ങൾ നടക്കുന്നത്._


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728