Header Ads

ad728
  • Breaking News

    മദ്യ കച്ചവടം തലമുറകളുടെ നാശത്തിന് - മാർ ജോസഫ് പാംപ്ലാനി

    ചെമ്പന്തൊട്ടി:മദ്യക്കച്ചവടം പൊടിപൊടിക്കുമ്പോൾ നശിക്കുന്നത് തലമുറകളാണ് എന്ന പരമാർത്ഥം ഉൾക്കൊണ്ട് സമ്പൂർണ്ണ മദ്യനിരോധനം ലക്ഷ്യമെന്ന് പറഞ്ഞ സർക്കാർ മദ്യവ്യാപനം വർദ്ധിപ്പിക്കുന്ന ശൈലി നിർത്തണമെന്ന് തലശ്ശേരി അതിരൂപതാ നിയുക്തമെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി.കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി,മുക്തിശ്രീ കണ്ണൂർ-കാസറഗോഡ് ജില്ലയിൽ മാർച്ച് 1 മുതൽ 30 വരെ നടത്തിയ മദ്യ-മയക്കുമരുന്ന് ബോധവൽക്കരണ പരിപാടിയുടെ സമാപനത്തോടനുബന്ധമായി നടന്ന ചെമ്പന്തൊട്ടി മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗികുകയായിരുന്നു അദ്ദേഹം.ഫാ .ചാക്കോ കുടിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ.ജോസ് മാണിക്കത്താഴെ അനുഗ്രഹഭാഷണം നടത്തി.ഫാ. അനൂപ് നരിമറ്റത്തിൽ,ആന്റണി മേൽവെട്ടം,ഷിനോ പാറയ്ക്കൽ,സോയി ജോസഫ്,സിസ്റ്റർ ജോസ്മരിയ സി. എം. സി.,സിസ്റ്റർ ഗ്രാസിയ എഫ്. സി.സി.,സിനി കൊച്ചുപുറത്താനത്ത്,ഇന്ദു ജേക്കബ് എന്നിവർ പ്രസംഗിച്ചു.

    വാർത്ത: തോമസ് അയ്യങ്കാനാൻ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728