Header Ads

ad728
  • Breaking News

    മിനിമം ബസ് ചാർജ് പത്ത് രൂപ, ഓട്ടോയ്ക്ക് 30; നിരക്ക് വർധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

    20/04/22


    തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ,ടാക്സി നിരക്ക് വർധിപ്പിച്ചു. എൽ.ഡി.എഫ് ശിപാർശക്ക് മന്ത്രിസഭ അംഗീകാരം നൽകി. ബസ് മിനിമം ചാർജ് എട്ടില്‍ നിന്ന് പത്ത് രൂപയാക്കിയാണ് വർധിപ്പിച്ചത്. ഓട്ടോയുടെ മിനിമം നിരക്ക് 25ല്‍ നിന്ന് 30 രൂപയായി ഉയര്‍ത്തി. 1500 സിസിക്ക് മുകളിൽ  ടാക്സികളുടെ മിനിമം നിരക്ക് 200 രൂപയില്‍ നിന്ന് 225 രൂപയാക്കി. മെയ് ഒന്ന് മുതലാകും ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്.    
    മാര്‍ച്ച് 30ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനമായിരുന്നു. എന്നാല്‍ ഉത്തരവ് പുറത്തിറങ്ങിയിരുന്നില്ല. മന്ത്രിസഭ ഇക്കാര്യം പരിഗണിച്ച ശേഷം ഉത്തരവിറക്കിയാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം. 

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728