Header Ads

ad728
  • Breaking News

    തഫ്ത്വീർ 2022 - മുസ്ലിം ലീഗ് സൗഹൃദ സംഗമവും സമൂഹ നോമ്പുതുറയും ഇന്ന് റഹ്മാനിയ കാമ്പസിൽ



    ഇരിക്കൂർ: ഇരിക്കൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തഫ്ത്വീർ - 2022 - സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും ഇന്ന് (വെള്ളിയാഴ്ച) പെരുവളത്ത് പറമ്പ് റഹ്മാനിയ കാമ്പസിൽ വെച്ച് നടക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന സൗഹൃദ സംഗമത്തിൽ മുസ്ലിം സമുദായ സംഘടനാ പ്രതിനിധികളുടെ ഒത്ത് ചേരലായി തഫ്ത്വീർ 2022 മാറും.
     കഴിഞ്ഞ 20 വർഷമായി മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന റംസാൻ കിറ്റ് വിതരണം ഈ പ്രാവശ്യം 3000 കുടുബങ്ങൾക്ക് നൽകുവാൻ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് സി.കെ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.കെ ഷംസുദ്ദീൻ, കെ.മുഹമ്മദ് അഷറഫ് ഹാജി, എൻ.വി ഹാഷിം, കെ.പി അഷറഫ്, കെ.ടി നസീർ, കെ.ടി അനസ്, എം.ഉമ്മർ ഹാജി, കെ.വി അബ്ദുൽ ഖാദർ, കെ.പി മൊയ്തീൻ കുഞ്ഞി മാസ്റ്റർ, കെ.കെ കുഞ്ഞി മായൻ മാസ്റ്റർ, പി.എം ഉമ്മർ കുട്ടി ഹാജി, കെ.പി അബ്ദുല്ല, യു.പി അബ്ദുറഹ്മാൻ, എൻ.വി ഹാരിസ്, സി.സി ഹിദായത്ത്, എം.പി അഷറഫ്, എം.പി ഹംസ, എം.പി ഹനീഫ, വി.ഹാഷിം, എൻ.വി അനസ്, അഡ്വ. എ.പി ജാഫർ സാദിഖ്, എം.സി അഷറഫ്, പി.പി നവാസ്, ടി.സി റിയാസ്, റഷീദ് കുന്നത്ത് , മുനീർ കുന്നത്ത് എന്നിവർ സംബന്ധിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728