Header Ads

ad728
  • Breaking News

    ഇരിക്കൂറിലെ ടൂറിസം പദ്ധതികളുടെ മാസ്റ്റർ പ്ലാൻ തയ്യാറാകുന്നു: അഡ്വ. സജീവ് ജോസഫ് എം എൽ എ

    ശ്രീകണ്ഠപുരം : ഇരിക്കൂർ നിയോജക മണ്ഡലത്തിൽ അന്താരാഷ്ട്ര - ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കുന്ന വിവിധ ടൂറിസം കേന്ദ്രങ്ങളുടെ സമഗ്ര വികസനവും പുരോഗതിയും ലക്ഷ്യം വെച്ച് ടൂറിസം വികസന സെമിനാർ സംഘടിപ്പിച്ച് ഇരിക്കൂർ എം എൽ എ അഡ്വ. സജീവ് ജോസഫ്.
     മലയോരത്തിന്റെ സാഹസിക ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തിയും അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കിയും ഏഷ്യയിലെ തന്നെ മികച്ച  ടൂറിസം കേന്ദ്രങ്ങളുടെ ഗണത്തിലേക്ക് ഉയരാനുള്ള വളർച്ചാ സാധ്യതകൾ വിലയിരുത്താനാണ് സമഗ്രമായ സെമിനാർ സംഘടിപ്പിക്കപ്പെട്ടത്.
    തിരുനെറ്റിക്കല്ല്,കാപ്പിമല പൈതൽമല, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലി, കാലാങ്കി ടൂറിസം പ്രദേശങ്ങളെ കൂട്ടിയിണക്കിയുള്ള ടൂറിസം സർക്യൂട്ട് എന്ന സ്വപ്നം സെമിനാറിൽ പങ്കെടുത്ത എല്ലാവരും പങ്കുവെച്ചു.
    പൈതൽ ഹിൽ റിസോർട്ടിൽ നടന്ന സെമിനാറിൽ ഇരിക്കൂർ എം എൽ എ അഡ്വ. സജീവ് ജോസഫ് അധ്യക്ഷത വഹിച്ചു.സാമൂഹിക - സാംസ്‌കാരിക - രാഷ്ട്രീയ - സംരംഭക രംഗങ്ങളിലെ പ്രമുഖർ സെമിനാറിൽ പങ്കെടുത്തു 
    പരിസ്ഥിതി സൗഹൃദനിർമ്മാണങ്ങൾക്ക് പ്രാധാന്യം നൽകിയും റോഡ്, ടോയ്ലറ്റ്, ടൂറിസം ഫെസിലിറ്റേഷൻ സെന്റർ, സ്ത്രീകൾക്കായി റസ്റ്റ്‌ ഹോം അടക്കമുള്ള അടിസ്ഥാന സൗകര്യവികസനത്തിന്‌ പ്രാമുഖ്യം നല്കിയും ആവണം വികസനലക്ഷ്യം പൂർത്തീകരിക്കേണ്ടതെന്ന് സെമിനാറിൽ സംബന്ധിച്ച് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.യാത്രാ സൗകര്യങ്ങൾ ലഭ്യമാക്കാൻ ബസ് സർവ്വീസുകൾ ആരംഭിക്കാനും ഫോറസ്റ്റിലൂടെയും മറ്റും ഉള്ള വിവിധ വഴികൾ വെട്ടിത്തെളിച്ചു സഞ്ചാരയോഗ്യമാക്കാനും ഉള്ള നടപടികളും ഉണ്ടാവണം.കൂടാതെ ദിശാ സൂചക ബോർഡുകൾ സ്ഥാപിക്കാനും കാരവാൻ ടൂറിസം ആരംഭിക്കാനും ത്വരിതഗതിയിൽ നടപടികൾ പൂർത്തീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
    സെമിനാറിൽ മുനിസിപ്പൽ ചെയർപേഴ്സൺ ഡോ.കെ വി ഫിലോമിന,പഞ്ചായത്ത്‌ പ്രസിഡന്റുമാരായ പി സി ഷാജി, ബേബി ഓടമ്പള്ളി, ജോജി കന്നിക്കാട്ട്, ടെസ്സി ഇമ്മാനുവൽ, നസിയ ടീച്ചർ,വി പി മോഹനൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ്, ഡി ടി പി സി സെക്രട്ടറി ജിജേഷ് കുമാർ ജെ കെ, ഡി ടി ഒ യൂസഫ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ രതീഷ് പി, ജില്ലാ പഞ്ചായത്ത്‌ അംഗം  എൻ പി ശ്രീധരൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം  ജോഷി കണ്ടത്തിൽ,പഞ്ചായത്ത്‌ അംഗങ്ങളായ അലക്സ്‌, ഷൈല ജോയ്,മുൻ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ പി ടി മാത്യു, അജിത് വർമ്മ, വിവിധ ടൂറിസം സംരംഭകർ എന്നിവർ സംബന്ധിച്ചു.


    റിപ്പോർട്ട്:തോമസ് അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728