Header Ads

ad728
  • Breaking News

    ഉക്രൈനിലെ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തണം- മാർ ജോർജ് ഞറളക്കാട്ട്.

    പയ്യാവൂർ:റഷ്യ ഉക്രൈൻ യുദ്ധം മൂലം സ്വദേശത്ത് എത്തിച്ചേരുവാൻ കഴിയാതെ ഉക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെ അടിയന്തരമായും നാട്ടിൽ തിരിച്ച് എത്തിക്കുവാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ട് കേന്ദ്ര-കേരള സർക്കാരുകളോട് ആവശ്യപ്പെട്ടു. ഉക്രയിൻ എന്ന രാഷ്ട്രത്തിന്റെമേൽ റഷ്യ നടത്തുന്ന കടന്നാക്രമണം ലോകസമാധാനത്തിന് ഭീഷണിയായി തീർന്നിരിക്കുകയാണ്. യുദ്ധം മൂലം ലക്ഷക്കണക്കിന് ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. അതിന് അറുതി വരുത്തി സമാധാനം സ്ഥാപിക്കേണ്ടത് ലോകരാഷ്ട്രങ്ങളുടെ കടമയാണെന്നും മാർ ഞറളക്കാട്ട് അഭിപ്രായപ്പെട്ടു.
    യുദ്ധം മൂലം ആരും വിജയിക്കുന്നില്ല. പക്ഷേ ലോകത്തിലുള്ള ലക്ഷക്കണക്കിന് ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. അതിനാൽ റഷ്യയിലെയും ഉക്രൈനിലെയും ഭരണാധികാരികൾ യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട് പരസ്പരം ചർച്ച ചെയ്ത് പരിഹാരം ഉണ്ടാക്കണമെന്നും ലോകം ആഗ്രഹിക്കുന്നതായി ആർച്ച് ബിഷപ്പ് വ്യക്തമാക്കി. കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി അതി രൂപതയിൽ യുദ്ധത്തിനെതിരെ നടത്തിയ സമാധാന ദീപം തെളിയിക്കൽ ചടങ്ങ് തലശ്ശേരി സന്ദേശഭവനിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

     അതിരൂപത പ്രസിഡന്റ് അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേൽ അധ്യക്ഷത വഹിച്ചു. അതിരൂപതാ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ബേബി നെട്ടനാനി, ബെന്നി പുതിയാംപുറം ചാക്കോച്ചൻ കരാമയിൽ, അഡ്വ.
    ബിനോയ് തോമസ്, ഡേവിസ് ആലങ്ങാടൻ, വർഗീസ് പള്ളിച്ചിറ, മാത്യു വള്ളംകോട്, ഐ.സി. മേരി തുടങ്ങിയവർ പ്രസംഗിച്ചു. തലശ്ശേരി അതിരൂപതയിലെ 16 ഫൊറോന കേന്ദ്രങ്ങളിലും കത്തോലിക്കാ കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിലും ഇന്നലെ(ബുധൻ) സമാധാന ദീപം തെളിയിച്ചു.

    1 comment:

    1. Harrah's Cherokee Casino - MapyRO
      Harrah's Cherokee 안양 출장안마 Casino Address: 777 Casino Dr, Cherokee, North Carolina, 28719. (888) 평택 출장마사지 551-7777. Phone: (800) 동해 출장마사지 631-7077. 포천 출장샵 Find 상주 출장안마 Address.

      ReplyDelete

    Post Top Ad

    ad728

    Post Bottom Ad

    ad728