Header Ads

ad728
  • Breaking News

    നുച്യാട് ഗവ. യു.പി സ്കൂളിൽ നടപ്പാക്കുന്ന -വീട്ടിൽ ഒരു പുസ്തകപ്പുര ഉദ്ഘാടനം ചെയ്തു



     പയ്യാവൂർ:സ്കൂൾ ലൈബ്രറിയും, ക്ലാസ് ലൈബ്രറിയും പിൻതുടർന്ന് ഓരോ കുട്ടിയുടെയും വീട്ടിൽ ഒരു പുസ്തകശേഖരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നുച്യാട് ഗവ. യു.പി സ്കൂളിൽ നടപ്പാക്കുന്ന -വീട്ടിൽ ഒരു പുസ്തകപ്പുര എന്ന പരിപാടിയുടെ ഉദ്ഘാടനം ഒന്നാം ക്ലാസിലെ നസൽ അമാന്റെ വീട്ടിൽ ഡയറ്റ് സീനിയർ ലക്ചർ എസ്.കെ.ജയദേവൻ നിർവഹിച്ചു. വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കൈയെഴുത്തു മാസിക എഴുത്തോലയുടെ പ്രകാശനവും നിർവഹിച്ചു.
    പ്രധാനാധ്യാപകൻ എ.കെ.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. 
    കെ വി മോഹനൻ , ടി രുക്മിണി ,
    വിദ്യാരംഗം കോ ഓഡിനേറ്റർ കെ എം സരസ്വതി, :കെ.വി നാരായണൻ എന്നിവർ പ്രസംഗിച്ചു.
    പുസ്തകപ്പുര സന്ദർശിച്ച ഇരിക്കൂർ എം എൽ എ
     അഡ്വ സജീവ് ജോസഫ് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ആശംസകളറിയിക്കുകയും ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728