നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ജില്ലാ ഭരണകൂടം മുൻകൈയ്യെടുക്കണം:നൗഷാദ് ബ്ളാത്തൂർ.
പയ്യാവൂർ: നിർമ്മാണ മേഖലയിലെ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ജില്ലാഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് അസംഘടിത തൊഴിലാളി കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ളാത്തൂർ.ചെങ്കൽ തൊഴിലാളി കോൺഗ്രസ് കണ്ണൂർ ജില്ലാ സമര പ്രഖ്യാപന കൺവെൻഷൻ പയ്യാവൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്കൽ തൊഴിലാളി കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു,ഐ എൻ ടി യു സി നേതാവ് വി.വി ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.ഡോ. സോജിൻ പി വർഗ്ഗീസ്,ത്രേസ്യാമ്മ മാത്യു,പ്രസാദ് പി,രാജേഷ് രാംബേത്ത്, അബ്ദുൽ റസാഖ് എന്നിവർ പ്രസംഗിച്ചു.
No comments