Header Ads

ad728
  • Breaking News

    ചെങ്ങളായി ഗ്രാമപഞ്ചായത്ത് 2022-2023 വർഷത്തേക്കുള്ള ബഡ്ജറ്റ് അംഗീകരിച്ചു

    ചെങ്ങളായി ഗ്രാമപഞ്ചായത്തിൻ്റെ.2022-2023 വർഷത്തേക്കുള്ള ബഡ്ജറ്റ് പ്രത്യേക ഭരണ സമിതി യോഗത്തിൽ അംഗീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി പി.മോഹനൻ്റെ ആമുഖ പ്രഭാഷണത്തെ തുടർന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം ശോഭനയാണ് ഭരണ സമിതിക്ക് മുൻപാകെ ബഡ്ജറ്റ് അവതരിപ്പിച്ചത്.  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആക്ഷൻ പ്ലാൻ പ്രകാരമുള്ള ഫണ്ട് ഉൾപ്പെടെ 779222790 രൂപയാണ് ആകെ പ്രതീക്ഷിത വരവ്. ആകെ ചെലവ് 760551830 നീക്കിയിരിപ്പ് 18722950
    ഉൽപ്പാദന മേഖലയ്ക്ക് 15 200000 രൂപയും സേവന മേഖലയ്ക്ക് 43651950 രൂപയും പശ്ചാത്തല മേഖലയ്ക്ക് 23648050 രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. തരിശ് ഭൂമി പൂർണ്ണമായും കൃഷിക്ക് ഉപയോഗപ്പെടുത്തുന്നതിനും ജലസംരക്ഷണ തടയണകൾ നിർമ്മിക്കുന്നതിനും കാർഷിക മേഖലയിൽ മുന്നേറ്റമുണ്ടാക്കുന്നതിനും ആവശ്യമായ വിഹിതം ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച് കൃഷി ചെയ്യാനുള്ള കേന്ദ്ര കാർഷിക ഗവേഷണ പദ്ധതിയായ ..നിക്ര (നാഷണൽ ഇന്നവേഷൻസ് ഇൻ ക്ലൈ മറ്റ്  റെസിലിയൻ്റ് അഗ്രികൾച്ചർ )പദ്ധതി 2022-2023 വർഷത്തിൽ ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കും. ബഡ്ജറ്റ് ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എ.ജനാർദ്ദനൻ, ചെയർപേഴ്സൺ രജിത,  പി.വി, വാർഡ് അംഗങ്ങളായ മൂസാൻ കുട്ടി തേർലായി ,അബ്ദുൾ സത്താർ, രാജീവൻ.കെ, പ്രസന്ന. കെ.കെ, പ്രസന്ന.  അബൂബക്കർ. കെ.പി ,ആശിഖ് ചെങ്ങളായി എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728