Header Ads

ad728
  • Breaking News

    മനുഷ്യപുരോഗതിയ്ക്കു തടസ്സം മദ്യവും മയക്കുമരുന്നും-മാർ ജോസഫ് പാംപ്ലാനി



    പയ്യാവൂർ:മനുഷ്യപുരോഗതിയ്ക്ക് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ തടസ്സം മദ്യത്തിന്റേയും മയക്കുമരുന്നുന്നിന്റേയും ഉപഭോഗമാണെന്നും തൽഫലമായുള്ള മാനവശേഷീനഷ്ടം ഊഹിക്കാനാവുന്നതിലുമപ്പുറമാണെന്നും തലശ്ശേരി അതിരൂപതാ നിയുക്ത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.യൂണിറ്റ്,മേഖലാ,അതിരൂപതാഭാരവാഹികളുടെ സംയുക്ത സമ്മേളനം മുണ്ടാനൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ശ്രീകണ്ടാപുരം വിഷൻ...മദ്യ-മയക്കുമരുന്നിന്റെ വിതരണം,ഉപയോഗം,വ്യാപനം ഇവയ്ക്കെതിരെയുള്ള സന്ധിയില്ലാ സമരത്തിലായിരിക്കുന്നകെ.സി.ബി.സി.മദ്യവിരുദ്ധ സമിതി,മുക്തിശ്രീ അംഗങ്ങളായ പൊതുജന സേവകരെ മറ്റെല്ലാ പ്രവർത്തകരെക്കാൾ കൂടുതലായി ബഹുമാനിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നും മാർ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടു.
    നെല്ലിക്കാംപൊയിൽ മേഖലയിൽ നിന്നുള്ള അതിരൂപതാഭാരവാഹികൾ സമ്മേളനത്തിന് നേതൃത്വം നൽകി.
    അതിരൂപതാ ഡയറക്ടർ ഫാ.ചാക്കോ കുടിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.ഫൊറോനാ വികാരി ഫാ.ജോസഫ് കാവനാടിയിൽ ,ആന്റെണി മേൽവെട്ടം, ശ്രീകണ്ടാപുരം വിഷൻ,ഷിനോ പാറയക്കൽ, സിസ്റ്റർ.ജോസ്മരിയ സി.എം.സി.,തങ്കച്ചൻ കൊല്ലക്കൊമ്പിൽ,മേരിക്കുട്ടി ചാക്കോ പാലയ്ക്കലോടി,സെബാസ്റ്റ്യൻ കുന്നിന്,ടോമി വെട്ടിക്കാട്ട്,മേഴ്സി ഓലിക്കൽ ,മേഖലാ ഡയറക്ടർ ഫാ.അമൽ പഞ്ഞിക്കുന്നേൽ ജനറൽ സെക്രട്ടറി ദേവസ്യ തൈപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.ശ്രീകണ്ടാപുരം വിഷൻ...യുവജനങ്ങൾ,വിദ്യാർത്ഥികൾ ,മുതിർന്നവർ എന്നിവർക്ക് പ്രത്യേകമായി ബോധവൽക്കരണം,രോഗികളെ ചികിത്സയ്ക്കായ് സന്ദർശിക്കുക,ഓരോ ഗ്രാമത്തിലും മദ്യവിരുദ്ധ ക്ലബുകൾ ആരംഭിക്കുക,കോർണർ പ്രചരണങ്ങൾ ശക്തിപ്പെടുത്തുക എന്നീ തീരുമാനങ്ങൾ സമ്മേളത്തിന്റെ ഭാഗമായി നടന്ന അതിരൂപതാ പ്രവർത്തക സമിതി യോഗത്തിൽ തീരുമാനമായി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728