Header Ads

ad728
  • Breaking News

    കാട്ടാനശല്യം നിവേദനം നൽകി



    പയ്യാവൂർ:ഏരുവേശ്ശി ഗ്രാമപഞ്ചായത്തിൽ പെട്ട വഞ്ചിയത്ത് കാട്ടാന നശിപ്പിച്ച കൃഷിത്തോട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് അംഗം എൻ.പി.ശ്രീധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവൽ ,വൈസ് പ്രസിഡണ്ട് മധു തൊട്ടിയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സന്ദർശിച്ചു.വർഷങ്ങളായി ഈ പ്രദേശത്തെ കർഷകർ അനുഭവിക്കുന്ന കാട്ടാന ശല്യത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും. കർഷകർ അനുഭവിക്കുന്ന ഈ പ്രതിസന്ധിയെ മറികടക്കാൻ ആന മതിലോ,ഫെൻസിങൊ സ്ഥാപിക്കണമെന്നും അതിനു സർക്കാരിന്റെയും ജില്ലാ, ബ്ലോക്ക്, പഞ്ചായത്തുകളുടെയും ഇടപെടലുകൾ അടിയന്തരമായി നടത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ടും കർഷകർ അനുഭവിക്കുന്ന നിരവധിയായ പ്രശ്നങ്ങൾ, ചൂണ്ടിക്കാട്ടിക്കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്ക് എരുവേശി പഞ്ചായത്ത് പ്രസിഡണ്ട് ടെസി ഇമ്മാനുവൽ നിവേദനം സമർപ്പിച്ചു.എത്രയും പെട്ടെന്ന് ഇതിനുവേണ്ട ഇടപെടലുകൾ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉറപ്പുനൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728