Header Ads

ad728
  • Breaking News

    ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്; നെല്ലിക്കുറ്റിയിൽ നിർമിച്ചു നൽകുന്ന സ്നേഹഭവനത്തിൻ്റെ തറക്കല്ലിട്ടു

    പയ്യാവൂർ: ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സിൻ്റെ നേതൃത്വത്തിൽ ഇരിക്കൂർ ഉപജില്ലയിലെ നെല്ലിക്കുറ്റിയിൽ നിർമിച്ചു നൽകുന്ന സ്നേഹഭവനത്തിൻ്റെ തറക്കല്ലിടൽ കർമം അഡ്വ.സജീവ് ജോസഫ് എം.എൽ.എ നിർവഹിച്ചു.ചടങ്ങിൽ ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡൻ്റ് മധു തൊട്ടിയിൽ അധ്യക്ഷത  വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.റോബർട്ട് ജോർജ്  വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള ആദ്യ ഘട്ട ഫണ്ട് സ്വരൂപണം സ്വീകരിച്ചു. നെല്ലിക്കുറ്റി വികാരി ഫാ മാത്യു ഓലിക്കൽ   അനുഗ്രഹ പ്രഭാഷണം നടത്തി,പഞ്ചായത്ത് മെമ്പർ മിനി ഷൈബി ,ഇ.പി മധുസൂദനൻ ,സിനി ജോസഫ്, സജീവ് സി.ഡി, എം.ജെ ജോർജ്, സണ്ണി ജോൺ ടി,ഇരിക്കൂർ എ ഇ ഒ ദിനേശൻ കെ,സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ലോക്കൽ അസോസിയേഷൻ സെക്രട്ടറി ബെറ്റിമോൾ മാത്യു  ശിവപ്രസാദ്, അരവിന്ദ് സജി എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728