Header Ads

ad728
  • Breaking News

    പയ്യാവൂർ മതിലേരിത്തട്ടിൽ സാഹസിക ജീപ്പ് സഞ്ചാരം സംഘടിപ്പിച്ചു


     പയ്യാവൂർ : കർണാടക വനാതിർത്തിയോടു ചേർന്ന മലയോര ഗ്രാമത്തിലെ മതിലേരിതട്ട് വികസന സമിതിയും കേരള ഫ്ലാറ്റ് ഫെൻഡർ ജീപ്പേഴ്സ് അസോസിയേഷനും ( എഫ്എഫ്എ ) ചേർന്ന് ആടാംപാറ - മതിലേരിതട്ട് കാഞ്ഞിരക്കൊല്ലി റോഡിൽ സാഹസിക ജീപ്പ് സഞ്ചാരം ( ഓഫ് റോഡ് ജീപ്പ് റൈഡ് ) സംഘടിപ്പിച്ചു. നാട്ടുകാരുടെ സജീവ സാന്നിധ്യത്തിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ആർ.രാഘവൻ റൈഡ് ഉദ്ഘാടനം ചെയ്തു . സ്വാഗത സംഘം കൺവീനർ ബിജു കാരാംകുന്നേൽ ആടാംപാറ ഇടവക വികാരി ഫാ ഡെന്നീസ് നെല്ലിത്താനത്ത് , മലബാർ വികസന സമിതി ചെയർമാൻ അഡ്വ ബിനോയ് തോമസ്, കണ്ണൂർ ഡിടിപിസി സെക്രട്ടറി ജെ.കെ.ജിജേഷ് കുമാർ , ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ.സി.ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു .കണ്ണൂർ ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് ഫ്ലാഗ് ഓഫ് ചെയ്തു . റൈഡിൽ പതിനഞ്ച് ഫോർ വീൽ ഡ്രൈവ് ജീപ്പുകൾ പങ്കെടുത്തു ഈ സാഹസിക റാലിയോടെ മതിലേരിതട്ട് ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം നേടുമെന്ന് തദ്ദേശവാസിയും സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗവുമായ ഫാ ഫിലിപ്പ് പരയ്ക്കാട്ട് അഭിപ്രായപ്പെട്ടു . അഞ്ച് കിലോമീറ്റർ ദൈർഘ്യത്തിലുള്ള ഈ മലമ്പാത വാഹന ഗതാഗതയോഗ്യമാക്കണമെന്ന് ദേശവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് ഇതുവഴി വാഹന ഗതാഗതം സുഗമമായാൽ ഇവിടേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹത്തിനും അതോടെ പ്രദേശത്തെ കൃഷിയിടങ്ങളിൽ പതിവായ വന്യമൃഗശല്യത്തിനും ഏറെക്കുറെ പരിഹാരമാകുമെന്നും നാട്ടു കാർ പറയുന്നു .


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728