Header Ads

ad728
  • Breaking News

    ഫെബ്രുവരി 17 കൃപേഷ് ശരത് ലാൽ രക്തസാക്ഷിത്വ ദിനം


    ചെങ്ങളായി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃപേഷ് - ശരത് ലാൽ രക്തസാക്ഷിത്വ ദിനത്തിൽ പോരാളികളുടെ  ഛായാചിത്രത്തിൽ പുഷ്‌പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു .

    യൂത്ത്  കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാജു കണ്ടമ്പേത്ത് അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് 
    കെ പി ഫമീദ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ചെങ്ങളായി മണ്ഡലം സെക്രെട്ടറിമാരായ രതീഷ് കെ സി, വിനീഷ് കെ സി, വിനീത് സി വി, കെ എസ് യു ഭാരവാഹികളായ ജോൺ കടുപ്പിൽ, സിനാൻ അഹമ്മദ് എന്നിവർ നേതൃത്വം നൽകി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പിബാലകൃഷ്ണൻ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അലക്‌സാണ്ടർ കുഴിയാത്ത്, ദളിത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാജീവൻ കല്ലേൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എം മുകുന്ദൻ, മഹിളാ കോൺഗ്രസ് പ്രസിഡന്റ് വി വി ലിഷ, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ രഘുത്തമൻ എം, ജംഷീർ ചുഴലി,
    ബൂത്ത് പ്രസിഡന്റ് അബ്ദുൽ മുത്തലിബ്, രതീഷ് പി വി, സുരേഷ് തോളൂർ, രമേശൻ പി തുടങ്ങിയവർ സംബന്ധിച്ചു.

    റിപ്പോർട്ട്:തോമസ് അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728