Header Ads

ad728
  • Breaking News

    കെ സി വൈ എം ചെമ്പേരി നിർമിച്ച സ്വപ്ന വീട് വെഞ്ചിരിപ്പ് കർമ്മവും താക്കോൽദാനവും നടത്തി


    പയ്യാവൂർ : കെസിവൈഎം - എസ് എം വൈ എം ചെമ്പേരി ഫൊറോനയുടെ നേതൃത്വത്തിൽ തലശ്ശേരി അതിരൂപതയിലെ 16 ഫൊറോനകളുടെയും സംയുക്തആഭിമുഖ്യത്തിൽ ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിൻ്റെ പൗരോഹിത്യ സുവർണ ജൂബിലി സ്മരണാർത്ഥം പൂപ്പറമ്പ് ഇടവകയിൽ കെസിവൈഎം സഹപ്രവർത്തകയ്ക്കായി നിർമിച്ച സ്വപ്നവീട്  ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്  വെഞ്ചിരിക്കുകയും കുടുംബത്തിന് താക്കോൽദാനം നടത്തുകയും ചെയ്തു.


    ചെമ്പേരി ഫൊറോന വികാരി റവ. ഫാ ജോർജ് കാഞ്ഞിരക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. കെസിവൈഎം ചെമ്പേരി ഫൊറോന പ്രസിഡണ്ട് ജോയൽ പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കെസിവൈഎം ഫൊറോന ഡയറക്ടർ ഫാ നോബിൾ ഓണംകുളം,രൂപത ഡയറക്ടർ ഫാ ജിൻസ് വാളിപ്ലാക്കൽ,രൂപതാ പ്രസിഡണ്ട് ജോയൽ തൊട്ടിയിൽ, ഫാ ലാസർ വരമ്പകത്ത്, വിപിൻ മാറുകാട്ടുകുന്നേൽ, സിജോ കണ്ണേഴത്ത്, ജോഷി കണ്ടത്തിൽ,അൽഫോൻസ ഉറുമ്പിൽ, ജോമോൻ കരിനാട്ട്  എന്നിവർ പ്രസംഗിച്ചു.പൗരോഹിത്യത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന അഭിവന്ദ്യ പിതാവിന് 16 ഫൊറോനകളും സമ്മാനങ്ങൾ നൽകി ആശംസകൾ അർപ്പിക്കുകയും ജൂബിലിഗാനത്തോടൊപ്പം കേക്ക് മുറിച്ചും മൊമെൻ്റോ നൽകിയും ആദരിക്കുകയും ചെയ്തു. ഈ അവസരത്തിൽ സ്നേഹവീട് പദ്ധതി ഏറ്റെടുത്ത് പൂർത്തീകരിച്ച ചെമ്പേരി ഫൊറോനാ ഭാരവാഹികളെ പിതാവ് സ്നേഹോപഹാരം നൽകി അനുമോദിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728