Header Ads

ad728
  • Breaking News

    ചെങ്ങളായി ഗ്രാമപഞ്ചായത്ത് പരിധിയിൽ കുട്ടികളുടെ പഠനാവശ്യത്തിനുള്ള ഫർണിച്ചർ വിതരണം ചെയ്തു

     
     
    ചെങ്ങളായി ഗ്രാമപഞ്ചായത്ത് പരിധിയിൽ എൽ .പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ അധ്യയനം നടത്തുന്ന വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് അനുയോജ്യമായ ഫർണിച്ചർ വിതരണം ചെയ്തു.2021.. 2022 വാർഷിക പദ്ധതിയിൽ ടി.എസ്.പി, എസ്.സി.പി ഫണ്ട് വകയിരുത്തിയ പ്രൊജക്ടുകൾ പ്രകാരം അർഹരായ 80 വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചറുകളാണ്  ഗ്രാമപഞ്ചായത്തിലെ വളക്കൈ എന്ന സ്ഥലത്ത് കൃഷിഭവൻ്റെ സമീപത്തുള്ള ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിതരണം ചെയ്തത് ഫർണിച്ചർ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി പി.മോഹനൻ നിർവ്വഹിച്ചു.പ്രൊജക്ട് നിർവ്വഹണ ഉദ്യോഗസ്ഥ എസ്.സ്മിത പദ്ധതി വിശദീകരിച്ചു.ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി. വി. രജിത, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ്, പ്രൊമോട്ടർമാരായ റെജി, റീജ  എന്നിവർ ഫർണിച്ചർ വിതരണ ചടങ്ങിൽ സംബന്ധിച്ചു.

    റിപ്പോർട്ട്:തോമസ് അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728