Header Ads

ad728
  • Breaking News

    ചിപ്പുള്ള ഇ-പാസ്‌പോര്‍ട്ട്‌ വരുന്നു; ഇമിഗ്രേഷന്‍ വേഗത്തിലാവും, മികച്ച സുരക്ഷ സംവിധാനങ്ങള്‍

    രാജ്യത്ത് ഇലക്ട്രോണിക്ക് ചിപ്പുകൾ ഉൾക്കൊള്ളുന്ന ആധുനിക സുരക്ഷ സംവിധാനങ്ങളുള്ള ഇ-പാസ്പോർട്ട് സംവിധാനം ഏർപ്പെടുത്താനൊരുങ്ങി വിദേശകാര്യ മന്ത്രാലയം. മികച്ച സുരക്ഷയോടൊപ്പം അന്താരാഷ്ട്ര തലത്തിൽ ഇമിഗ്രേഷൻ നടപടികൾ കൂടുതൽ എളുപ്പത്തിലാക്കാൻ ഇ-പാസ്പോർട്ട് സഹായിക്കും._

    _പാസ്പോർട്ട് സംബന്ധമായ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലാക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നിരന്തര പരിശ്രമങ്ങളുടെ ഭാഗമാണ് പുതിയ ഇ-പാസ്പോർട്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു. ഇന്ത്യ ഇ പാസ്പോർട്ടിലേക്ക് മാറുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ വക്കിലാണ് നാമെന്നും അരിന്ദം ബാഗ്ചി പറഞ്ഞു._

    _2019 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ചിപ്പുകളുള്ള ഇ-പാസ്പോർട്ട് സംവിധാനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്. സുരക്ഷിതമായ ബയോമെട്രിക് ഡാറ്റകളടങ്ങുന്ന ഇ-പാസ്പോർട്ടുകൾ ഇന്ത്യൻ പൗരൻമാർക്ക് ആഗോള തലത്തിൽ ഇമിഗ്രേഷൻ നടപടികൾ എളുപ്പത്തിലാക്കുമെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ട്വീറ്റ് ചെയ്തു._

    _പൗരൻമാരുടെ വ്യക്തി വിവരങ്ങൾ ഇ-പാസ്പോർട്ടുകളിലെ ചിപ്പുകളിൽ ഡിജിറ്റലായി സ്റ്റോർ ചെയ്യപ്പെടും. ഇത് പാസ്പോർട്ട് ബുക്ക്ലെറ്റുമായും ബന്ധിപ്പിച്ചിരിക്കും. ഈ വിവരങ്ങളിൽ എന്തെങ്കിലും കൃത്രിമം കാണിക്കാൻ ശ്രമിച്ചാൽ പാസ്പോർട്ട് പരിശോധനകളിൽ ഇത് പിടിക്കപ്പെടും. ഇത് പാസ്പോർട്ട് തട്ടിപ്പിന് തടയിടുകയും പരിശോധനകൾ കൂടുതൽ ആധികാരികവും വേഗത്തിലുമാക്കാനും സഹായിക്കും._

    _ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങൾ ഒരുക്കാനായി നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസിന് നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്താകെ 555 പാസ്പോർട്ട് കേന്ദ്രങ്ങളും 36 പാസ്പോർട്ട് ഓഫീസുകളും, 93 പാസ്പോർട്ട് സേവ കേന്ദ്രങ്ങളും 426 പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവ കേന്ദ്രങ്ങളും ഉണ്ട്. ഇവയെല്ലാം ഇനി ഇ പാസ്പോർട്ട് ശ്യംഖലയുടെ ഭാഗമാവും._



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728