Header Ads

ad728
  • Breaking News

    സഞ്ചാരികളുടെ പറുദീസയായ കാഞ്ഞിരക്കൊല്ലിയിൽ ജോൺ ബ്രിട്ടാസ് എം പി സന്ദർശിക്കുന്നു



    കാഞ്ഞിരക്കൊല്ലി : സഞ്ചാരികളുടെ പറുദീസയായ കാഞ്ഞിരക്കൊല്ലിയുടെ ടൂറിസം വികസനസാദ്ധ്യതകൾ സംബന്ധിച്ച് നേരിട്ട് മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും മലയോരത്തിന്റെ സമഗ്രവികസനം പ്രതിജ്ഞബദ്ധതയോടെ ഏറ്റെടുത്ത പ്രിയപ്പെട്ട ശ്രീ. ജോൺ ബ്രിട്ടാസ് എം പി, ബഹുമാന്യയായ കണ്ണൂർ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി പി പി ദിവ്യ, ഇരിക്കൂർ എം എൽ എ ശ്രീ. സജീവ് ജോസഫ്, പയ്യാവൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സാജു സേവിയർ, വനം - റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ കാഞ്ഞിരക്കൊല്ലിയിലെ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ചപ്പോൾ...


    മതിലേരിതട്ട് - ആടാംപാറ റോഡ് പൂർത്തീകരിക്കപ്പെടുന്നതോടെ കാഞ്ഞിരക്കൊല്ലി വ്യൂ പോയിന്റിൽ നിന്നും പൈതൽമലയിലേക്കുള്ള ദൂരം കേവലം 10 കിലോമീറ്റർ മാത്രമാവും. പ്രസ്തുത റോഡ് പൈതൽമല, പാലക്കയം തട്ട് - കാഞ്ഞിരക്കൊല്ലി ടൂറിസ്റ്റുകേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കും. ദൃശ്യമനോഹരമായ ഈ ഭൂപ്രദേശത്തുകൂടിയുള്ള യാത്രപോലും സഞ്ചാരികളുടെ മനം കുളിർപ്പിക്കും.

    മലയോരമേഖലയിൽ വികസനരംഗത്ത് വലിയ മുന്നേറ്റമാണ് ഈ റോഡിന്റെ പൂർത്തീകരണത്തിലൂടെ സാധ്യമാവുക.

    ബഹു. പയ്യാവൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സാജു സേവിയർ, സിപിഐഎം ചന്ദനക്കാംപാറ ലോക്കൽ സെക്രട്ടറി ശ്രീ. ടി കെ രാജേന്ദ്രൻ എന്നിവർ ഇത് സംബന്ധിച്ച് ബഹുമാനപ്പെട്ട എം പി യുമായും, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ടുമായും ചർച്ച നടത്തുകയും രൂപരേഖ സമർപ്പിക്കുകയും ചെയ്തു.
    ആവശ്യമായ എല്ലാ ഇടപെടലുകളും സമയബന്ധിതമായി നടത്തി കാഞ്ഞിരക്കൊല്ലിയുടെ ടൂറിസം വികസനത്തിന്‌ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പാണ് ജനനേതാക്കളിൽ നിന്നും നമുക്ക് ലഭിച്ചത്.

    പ്രതീക്ഷയോടെ നമുക്ക് മുന്നേറാം. ഇരുപതിലധികം വര്ഷങ്ങളുടെ പഴക്കമുള്ള സ്വപ്നസാഫല്യത്തിനായ്...

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728