Header Ads

ad728
  • Breaking News

    തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും


    തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റി ശ്രീകോവില്‍ നട തുറക്കും._

    _തുലാമാസം ഒന്നായ നാളെ രാവിലെ ഉഷഃപൂജയ്ക്ക് ശേഷം മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും. അന്തിമപട്ടികയില്‍ ഇടംനേടിയ ഒമ്പത് ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിന് ഉള്ളില്‍ പൂജ നടത്തിയശേഷമാണ് നറുക്കെടുപ്പ്._

    നാളെ മുതല്‍ സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കും. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്തവര്‍ക്കാണ് പ്രവേശനാനുമതി. തുലാമാസ പൂജ പൂര്‍ത്തിയാക്കി 21 ന് നട അടയ്ക്കും. ചിത്തിര ആട്ട വിശേഷ പൂജകള്‍ക്കായി നവംബര്‍ രണ്ടിന് വൈകീട്ട് വീണ്ടും ശബരിമല നട തുറക്കും._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728