Header Ads

ad728
  • Breaking News

    മാക്കൂട്ടം-ചുരംപാത വഴിയുള്ള ഗതാഗത നിയന്ത്രണം : യു.ഡി.എഫ്. പ്രതിഷേധ മാർച്ച് 29-ന്


    25-10-2021

    ഇരിട്ടി : ഗതാഗത നിയന്ത്രണത്തിനെതിരേ 29-ന് വൈകീട്ട് മൂന്നിന് വള്ളിത്തോട്ടുനിന്ന്‌ മാക്കൂട്ടത്തേക്ക് പ്രതിഷേധ മാർച്ച് നടത്താൻ യു.ഡി.എഫ്. നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. കോവിഡിന്റെ പേരിൽ മാക്കൂട്ടം-ചുരംപാതയിൽ കുടക് ജില്ലാ ഭരണകൂടം തുടരുന്ന യാത്രാനിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണിത്. 


    ആർ.ടി.പി.സി.ആർ. നിബന്ധന പിൻവലിക്കണമെന്നും രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് നിയന്ത്രണങ്ങളില്ലാതെ ചുരംപാത വഴി കുടകിലേക്ക്‌ പ്രവേശിക്കാൻ കഴിയണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച്. എം.എൽ.എ.മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന മാർച്ചിൽ മേഖലിയിലെ യു.ഡി.എഫിന്റെ ജനപ്രതിനിധികളും പങ്കാളികളാവും. അമ്പായത്തോട്-പാൽച്ചുരം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 29-ന് രാവിലെ 11-ന് കൊട്ടിയൂരിൽ ധർണ നടത്താനുംനടത്താനും യോഗം തീരുമാനിച്ചു. സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ പി.കെ. ജനാർദനൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. മാത്യു, മറ്റ് നേതാക്കളായ ഇബ്രാഹിം മുണ്ടേരി, സി. അബ്ദുള്ള, കെ. വേലായുധൻ, ഡെന്നിസ് മാണി, സുനിൽ ജോസഫ്, തോമസ് വർഗീസ്, വത്സൻ അത്തിക്കൽ, കെ. അസു തുടങ്ങിയവർ സംബന്ധിച്ചു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728