Header Ads

ad728
  • Breaking News

    ചെമ്പേരി ജെസിഐ ഗുരുവന്ദനം പ്രോഗ്രാം സംഘടിപ്പിച്ചു.


    സ്നേഹം ,സത്യം , സമത്വം , ത്യാഗം എന്നിങ്ങനെയുള്ള ജീവിതമൂല്യങ്ങൾ പകർന്നുതന്ന് അക്ഷര വഴിയിലൂടെ കൈപിടിച്ചു നടത്തിയ  എല്ലാ ഗുരുക്കൻ മാരോടുമുള്ള ആദര സൂചകമായി ചെമ്പേരി ജെസിഐയുടെ നേതൃത്വത്തിൽ ഗുരുവന്ദനം പ്രോഗ്രാം സംഘടിപ്പിച്ചു. ബേബി പൂവേലിയുടെ ഭവനത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങ് ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്യ്തു. ചെമ്പേരി ജെസിഐ പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. കുടിയേറ്റ കേന്ദ്രമായ ചെമ്പേരിയിലെ ആദ്യ കാല അധ്യാപകരായിരുന്ന സിസിലി തോമസ് പൂവലിൽ, റിട്ട. ഹെഡ് മാസ്റ്റർ ജോർജ് മാത്യു പന്നിക്കോട്ട് എന്നിവരെ ചെമ്പേരി ജെ സി ഐ പ്രസിഡണ്ട് മാർട്ടിൻ കോട്ടയിലും പഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവലും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് ടീച്ചേർസ് ഡേ കേക്ക് മുറിച്ച് സമുന്നതരായ അധ്യാപകർക്ക് നൽകി കൊണ്ട് സ്നേഹാദരവ് പ്രകടിപ്പിച്ച് കാൽ തൊട്ട് വന്ദിച്ചു.. ചടങ്ങിൽ വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രൊഫ.എം.വാസുദേവൻ നായർ , ചെമ്പേരി നിർമ്മല ഹയർ സെക്കണ്ടറി റിട്ട. പ്രിൻസിപ്പൽ മാത്യു ജോസഫ് , ജെ സി ഐ  സെക്രട്ടറി സുനിൽ പീറ്റർ , രാധാകൃഷ്ണൻ പാലങ്ങാടൻ,റോയി ജോർജ് പന്നിക്കോട്ട്, ബേബി പൂവേലിൽ , തോമസ് കാരക്കുന്നേൽ, സെബിൻ സെബസ്റ്റ്യൻ, തോമസ് ചാലിൽ , അലക്സ് കടൂക്കുന്നേൽ, ജോമോൻ പൈങ്ങോട്ട് , സിബി പുന്നക്കുഴി, ബിനോയ് അടുപ്പുകല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728