Header Ads

ad728
  • Breaking News

    വായ്പയ്ക്ക് വഴിയടഞ്ഞു;സംരഭം തുടങ്ങാൻ നിർമ്മിച്ച ഷെഡിൽ യുവാവ് ജീവനൊടുക്കി


     

    കേളകം :വായ്പയ്ക്ക് വഴിയടഞ്ഞു;സംരഭം തുടങ്ങാൻ നിർമ്മിച്ച ഷെഡിൽ യുവാവ് ജീവനൊടുക്കി. പൂവത്തിൻചോലയിലെ പൂതവേലിൽ അഭിനന്ദ് നാഥ്
    ആത്മഹത്യ ചെയ്തത്. യുവാവിൻ്റെ മരണം ബാങ്ക് ലോൺ നിരസിച്ചതു മൂലമെന്ന് സൂചന . അഭിനന്ദ് ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിച്ച് അതിൻ്റെ പ്രാരംഭ നടപടികളും ആരംഭിച്ചിരുന്നു. ഷെഡ് നിർമ്മാണവും പൂർത്തിയാക്കിയിരുന്നു . കേളകത്തെ ഒരു ദേശസാൽകൃത ബാങ്കിൽ ഇതിനായി ലോണിന് അപേക്ഷിച്ചിരുന്നു. സംരംഭം തുടങ്ങാനുള്ള നടപടി ക്രമങ്ങളും ആരംഭിച്ചിരുന്നു. വായ്പ കിട്ടില്ലെന്നറിഞ്ഞ അഭിനന്ദ് വിഷമം സുഹൃക്കളോട് പങ്കുവെച്ചിരുന്നു . ഇതിൻ്റെ വിഷമമാകാം ആത്മഹത്യക്ക് പ്രേരണയായത് എന്ന് നാട്ടുകാരും പറയുന്നു . സംരംഭം ആരംഭിക്കാൻ അഭിനന്ദ് നാഥ് പൂർത്തിയാക്കിയ ഷെഡിലാണ് അത്മഹത്യ ചെയ്തത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728