Header Ads

ad728
  • Breaking News

    ചുരംപാതയിലെ യാത്രാനിയന്ത്രണത്തിൽ നേരിയ ഇളവ്



    കേരളത്തിൽനിന്നുള്ള യാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കുടക് ജില്ലാ ഭരണകൂടം ചെറിയ ഇളവനുവദിച്ചു._

    _ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയ വാരാന്ത്യ ലോക്‌ഡൗൺ പിൻവലിച്ചു. ഒക്ടോബർ 21 വരെ കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് കർണാടക പൗരൻമാർ ജാഗ്രത പാലിക്കണമെന്നും കേരളത്തിൽനിന്നും വ്യാപാര, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കർണാടകത്തിലേക്ക് അത്യാവശ്യക്കാർ മാത്രമേ പ്രവേശിക്കാവൂവെന്നും കുടക് െഡപ്യൂട്ടി കമ്മിഷണർ ചാരുലത സോമൽ കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിൽ പറയുന്നു. കുടകിൽ ജോലിക്കെത്തുന്നവരും നിയന്ത്രണം പാലിക്കണം._

    _മാക്കൂട്ടം ചുരംപാത വഴി കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. ടെസ്റ്റ് നിർബന്ധമാണ്. ചരക്കുവാഹനങ്ങളിലെ തൊഴിലാളികൾക്ക് ഏഴുദിവസത്തിനുള്ളിലെടുത്ത ആർ.ടി.പി.സി ആർ. ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. രാത്രികാല കർഫ്യൂ അതേപടി നിലനില്ക്കും. അത്യാഹിതം സംഭവിച്ച് അതിർത്തി കടന്ന് ആസ്പത്രികളിലെത്തേണ്ടവർക്കും മാരകരോഗങ്ങൾക്ക് ചികിത്സ തേടുന്നവർക്കും നിയന്ത്രണങ്ങളിൽ അനുവദിച്ച ഇളവ് തുടരും._

    _വിദ്യാർഥികളിൽ പരീക്ഷയ്ക്ക് പോകേണ്ടവർക്കും വിമാനയാത്രക്കാർക്കും അനുവദിച്ച ഇളവും നിലനില്ക്കും. കുടകിൽ ഒരു ദിവസത്തെ യാത്രയ്ക്ക് എത്തുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ല. അവിടെ തങ്ങുന്നവർ നിർബന്ധമായും 14 ദിവസം നിരീക്ഷണത്തിൽ കഴിയണം._

    _നിപയുണ്ടോയെന്നറിയാൻ പ്രത്യേക പരിശോധന_

    _കേരളത്തിൽ നിപ റിപ്പോർട്ടുചെയ്ത സാഹചര്യത്തിൽ അതിർത്തി ചെക്പോസ്റ്റിൽ പ്രത്യേക പരിശോധനയും ഏർപ്പെടുത്തി._

    _കോവിഡ് സർട്ടിഫിക്കറ്റുകളുടെ പരിശോധന‌െയ്ക്കാപ്പം കേരളത്തിൽനിന്ന് എത്തുന്നവരുടെ ശരീരോഷ്മാവും പരിശോധിക്കാനുള്ള സംവിധാനമാണ് ഏർപ്പെടുത്തിയത്._

    _പനിലക്ഷണം ഉള്ളവരെ മടക്കിഅയക്കാനാണ് നിർദേശം._


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728