Header Ads

ad728
  • Breaking News

    ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ലോക നാളികേര ദിനം ആചരിച്ചു :-



    ലോക നാളികേര ദിനം ആചരിച്ചു :-



     ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പരിസ്ഥിതി ക്ലബ്, സീഡ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ലോക നാളികേര ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.. കാർഷിക അവാർഡ് ജേതാവ് വി.കെ. ഹരിദാസൻ ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചപ്രദർശനം പാന്തം 2021  ഉദ്ഘാടനം ചെയ്തു.


     ഹെഡ്മിസ്ട്രസ് വി.സി ഷൈലജ, പ്രിൻസിപ്പൽ സി റീന,കൃഷി ഓഫീസർ ടി.വി ശ്രീകുമാർ , വി.വി സുനേഷ്, ഇ.പി ജയപ്രകാശ്, കെ ലക്ഷ്മി, പി.കെ ബിജു ,പ്രിയേഷ് , ടി.എം തുളസിധരൻ, രജീഷ , ഹരീന്ദ്രനാഥൻ എന്നിവർ നേതൃത്വം നൽകി. കുട്ടികൾ തയ്യാറാക്കിയ വൈവിധ്യങ്ങളായ കേരോൽപ്പന്നങ്ങളാണ് അധ്യാപകർ വീടുകളിൽ നിന്ന് ശേഖരിച്ച് സ്കൂളിൽ പ്രദർശനമൊരുക്കിയത്. തെങ്ങിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച ഇരുനൂറിൽപരം ഉൽപ്പന്നങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ഒരു മാസമായി കുട്ടികൾ പ്രദർശനത്തിന്റെ ഭാഗമായുള്ള കേരോൽപ്പന്നങ്ങളുടെ നിർമ്മാണത്തിലായിരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728