Header Ads

ad728
  • Breaking News

    സീറ്റ് വാർഷിക പൊതുയോഗവും അധ്യാപകദിനാഘോഷവും 4 ന്


    ചെമ്പേരി കേന്ദ്രമായി പ്രവർത്തിക്കുന്ന അധ്യാപക സംഘടനയായ കാത്തലിക് എഡ്യൂക്കേഷണൽ എംപ്ലോയീസ് ട്രസ്റ്റ് സീറ്റ് ) വാർഷിക പൊതുയോഗവും അധ്യാപകദിനാഘോഷവും സെപ്തംബർ നാലിന് വൈകുന്നേരം 6.00 മണിക്ക് ചെമ്പേരി അൽഫോൻസാ ഓഡിറ്റോറിയത്തിൽ വച്ച് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തുന്നതാണ് . ട്രസ്റ്റ് പ്രസിഡണ്ട് ജോസ് മേമടത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം ഇരിക്കൂർ എം എൽ എ അഡ്വ.സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യും . ചെമ്പേരി ഫൊറോനാ വികാരി റവ . ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തും . ഏരുവേശി ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ടെസ്സി ഇമ്മാനുവേൽ അധ്യാപകദിന സന്ദേശം നൽകും .  ട്രസ്റ്റിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന കെ എ യോഹന്നാൻ മാസ്റ്ററുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന എക്സലൻസ് അവാർഡ് പ്രശസ്ത റോബോട്ടിക് ശാസ്ത്രജ്ഞനും ഇലക്ട്രോണിക്സ് എൻജിനിയറിങ് മേഖലയിലെ പ്രതിഭയുമായ സുനിൽ പോളിന് പ്രസ്തുത യോഗത്തിൽ വച്ച് എം എൽ എ അഡ്വ സജീവ് ജോസഫ് സമ്മാനിക്കും . സിവിൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടി ഊരാളുങ്കൽ സൊസൈറ്റിയിൽ ടെക്നിക്കൽ വിഭാഗം അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുന്ന ചെമ്പേരി സ്വദേശി അരുൺ സി ഇമ്മാനുവേൽ , ചെമ്പേരിയിലെ ആദ്യകാല അധ്യാപകനായിരുന്ന ജോർജ് മാത്യു പന്നിക്കോട്ട് . നിർമല ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സി.ഡി. സജീവ്  , നിർമല ഹയർ സെക്കന്ഡ റിയിൽനിന്ന് പ്രിൻസിപ്പലായി പ്രൊമോഷൻ ലഭിച്ച ഷാജി വർഗീസ് , വിവിധ മത്സരങ്ങളിൽ ജേതാക്കളായ കുട്ടികൾ എന്നിവരെ യോഗത്തിൽ ആദരിക്കും . ഫാ . മാത്യു കല്പകശ്ശേരി , സജീവ് ചെറുവത്തൂർ , ഇമ്മാനുവേൽ ജോർജ് , ലിസിയമ്മ ജോസഫ് , ഷെബി കുഴിവേലിപ്പുറം , സജിത്ത് കൊച്ചുപറമ്പിൽ , ജോസ് കണ്ടത്തിൽ എന്നിവർ പ്രസംഗിക്കും . കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ചടങ്ങുകൾ മാത്രം ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയും അംഗങ്ങൾ ഓൺലൈൻ വഴി ഭവനങ്ങളിലിരുന്ന് പങ്കെടുക്കുകയും ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു .

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728