Header Ads

ad728
  • Breaking News

    ചന്ദനക്കാംപാറ ചെറുപുഷ്പ ഹൈസ്കൂളിൽ ഉന്നത വിജയികളെ അനുമോദിക്കാൻ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സമ്മേളനം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു





    യൂത്ത് കോൺഗ്രസ് ഉന്നത വിജയികളെ അനുമോദിച്ചു 

     പയ്യാവൂർ: ചന്ദനക്കാംപാറ ചെറുപുഷ്പ ഹൈസ്കൂളിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും , യുണിവേഴ്സിറ്റി യുജി പരീക്ഷയിൽ എക്കണോമിക്സ് വിഭാഗം മൂന്നാം റാങ്ക് കരസ്ഥമാക്കിയ ബിമൽ ബെന്നി കള്ളുകാട്ടിലിനേയും യൂത്ത് കോൺഗ്രസ് ചന്ദനക്കാംപാറ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു . സജീവ് ജോസഫ് എം എൽ എ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു . ഇരിക്കുർ നിയോജക മണ്ഡലത്തിൽ മറ്റെന്തിനെക്കാളും കരുതലും , മുൻഗണനയും നൽകുന്നത് വിദ്യാഭ്യാസ മേഖലക്കാണെന്നും അതിനായി താൻ തന്നെ മുൻകൈയെടുത്ത് നടപ്പാക്കുന്ന ' 'ദിശാദർശൻ ' കരിയർ ഗൈഡൻസ് പ്രോഗ്രാം വിവിധ മേഖലകളിലുള്ള നിരവധി വിദ്യാർഥികൾക്ക് പ്രയോജനമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു . ചന്ദനക്കാംപാറ ചെറുപുഷ്പ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് സനൽ പാമ്പാറ അധ്യക്ഷത വഹിച്ചു . സ്കൂൾ മാനേജർ ഫാ . ജോസഫ് ചാത്തനാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കോൺഗ്രസ് പയ്യാവൂർ മണ്ഡലം പ്രസിഡന്റ് ഇ കെ കുര്യൻ , ബ്ലോക്ക് പഞ്ചായത്ത് മെംബർ പി . ആർ . രാഘവൻ , നാലാം വാർഡ് മെംബർ സിന്ധു ബെന്നി , ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡന്റ് ബേബി മുല്ലക്കരി , ബുത്ത് പ്രസിഡന്റ് വിൽസൺ കുറുപ്പനാട്ട് , സ്കൂൾ പ്രധാനാധ്യാപകൻ റോയ് ഏബ്രഹാം , അധ്യാപകൻ ബെന്നി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ റിജേഷ് കൃഷ്ണൻ , ജോയൽ അരിമണ്ണിൽ , ഹിദായത്ത് അൽടെക് , ജിതിൻ കുന്നത്ത് , ബെസ്റ്റിൽ , ജോബിൻ കുബ്ലിയമ്മാക്കൽ , അനീഷ് പുളിയ്ക്കപ്പടവിൽ , അരുൺ ആന്റോ , സന്തോഷ് ജിജി എന്നിവർ നേത്യത്വം നൽകി.



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728