Header Ads

ad728
  • Breaking News

    ജവാൻ അനീഷ് സി യുടെ സ്മൃതി മണ്ഡപം ടീം കണ്ണൂർ സോൾജിയേഴ്സ് നാടിന് സമർപ്പിച്ചു.


    ഇരിട്ടി: സൈനിക പരിശീലനത്തിനിടയിൽ ജീവൻ നഷടമായ മുഴക്കുന്ന് അടക്കാ പീടികയുള്ള ധീര ജവാൻ അനീഷ് സി യുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ജന്മനാട്ടിൽ നിർമ്മിച്ച സ്മൃതി മണ്ഡപം ജില്ലാ സൈനിക കൂട്ടായ്മയായ ടീം കണ്ണൂർ സോൾജിയേഴ്സ് സ്വാതന്ത്ര്യദിനത്തിൽ നാടിന് സമർപ്പിച്ചു. 

    വർഷങ്ങൾക്ക് മുന്നേ അദ്ദേഹം പഠിച്ചCH Memorial Higher Secondary School Thillankeri  SPC വിദ്യർത്ഥികളും അദ്ധ്യാപകരും നേതൃത്വം നൽകി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പല ബുദ്ധിമുട്ടുകളും കാരണം പണി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. വിഷയം ശ്രദ്ധയിൽപ്പെട്ട ടീം കണ്ണൂർ സോൾജിയേഴ്സ്  നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പൂർത്തിയാക്കുകയായിരുന്നു.

    ധീര ജവാൻ അനീഷ് സി യുടെ മാതാപിതാക്കൾ ചേർന്ന് സ്മൃതി മണ്ഡപം നാടിന് സമർപ്പിച്ചു. പേരാവൂർ MLA Adv സണ്ണി ജോസഫ് ദേശീയ പതാക ഉയർത്തുകയും ജവാന്റെ മാതാപിതാക്കളെ പൊന്നാട അണിയിച്ച് ആദരിയ്ക്കുകയും ചെയ്തു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ധു T അനുസ്മരണ പ്രഭാഷണം നടത്തി. കൂട്ടായ്മയുടെ വൈസ് പ്രസിഡന്റ് രജീഷ് തുമ്പോളി സ്വാഗതം പറഞ്ഞ ചടങ്ങിൽ സെക്രട്ടറി ജിജോ കുറുമാത്തൂർ അധ്യക്ഷനായിരുന്നു. SPC ജില്ലാ അഡീഷെണൽ ഓഫീസർ  സബ് ഇൻസ്പെക്ടർ തമ്പാൻ, SPC കമ്യൂണിറ്റി പോലീസ് ഓഫിസർ വേണുഗോപാൽ, പഞ്ചായത്തംഗം സുഭാഷ് EK , വിമുക്ത ഭടൻ മനോഹരൻ തുടങ്ങിയവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. SPC കേഡറ്റുകൾ സ്വാതന്ത്ര്യ ദിന പരേഡ് സംഘടിപ്പിച്ചു. ടീം കണ്ണൂർ സോൾജിയേഴ്സ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗം അനീഷ് മഠത്തിൽ നന്ദി പറഞ്ഞു.

    കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന പരിപാടികളിൽ നാട്ടിലുള്ള കൂട്ടായ്മയിലെ അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728