Header Ads

ad728
  • Breaking News

    ചെമ്പേരി ജൂണിയർ ചേംബർ ഇൻറർനാഷണലിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സൈനികരെ ആദരിച്ചു



    പയ്യാവൂർ:ചെമ്പേരി ജൂണിയർ ചേംബർ ഇൻറർനാഷണലിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സൈനികരെ ആദരിച്ചു. ചാലിൽ തോമസിന്റെ ഭവനത്തിൽ നടന്ന ചടങ്ങിൽ ചെമ്പേരി നിർമ്മല ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സി ഡി സജീവ്  ഉദ്ഘാടനം ചെയ്തു. ചെമ്പേരി ജെസിഐ  പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ അദ്ധ്യക്ഷത വഹിച്ചു.ദീർഘകാലം സുത്യർഹമായ സൈനിക സേവനം ചെയ്തവരായ തോമസ് ചാലിൽ, തോമസ് ഉറുമ്പിൽ എന്നിവരെ ജെസിഐ പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ പൊന്നാടയണിയിച്ച് ആദരിച്ചു. വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസർ  എം.വാസുദേവൻ നായർ , ചെമ്പേരി ജെസിഐ  സെക്രട്ടറി സുനിൽ പീറ്റർ , പ്രോഗാം ഡയറക്ടർ സണ്ണി കുളിരാനി , ജോണി വെട്ടിക്കൽ , പയസ് കാര്യത്തിൽ , റെനി പഴയതോട്ടം, ബാബു കണ്ടത്തിൽ, രാധാകൃഷ്ണൻ പാലങ്ങാടൻ, മോളി തോമസ്, തോമസ് കാരക്കുന്നേൽ, ബിനോയ് അടുപ്പുകല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728