Header Ads

ad728
  • Breaking News

    ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കാനാവശ്യമായ ഇടപെടൽ ആവശ്യപ്പെട്ട് ഇരിക്കൂർ എം എൽ എ അഡ്വ.സജീവ് ജോസഫ്.


    ശ്രീകണ്ഠപുരം : അതീവ ശോചനീയാവസ്ഥയിലായ ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കാനാവശ്യമായ ഇടപെടൽ ആവശ്യപ്പെട്ട് ഇരിക്കൂർ എം എൽ എ അഡ്വ.സജീവ് ജോസഫ്. വാടകക്കെട്ടിടത്തിൽ അതീവ ഗുരുതരമായ ശോച്യാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും നിലനിൽക്കുന്ന ഇപ്പോഴത്തെ ഓഫീസ് ആധുനിക സൗകര്യങ്ങളോടെ പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന പൊതുവിദ്യാഭ്യാസമന്ത്രി ശ്രീ. വി. ശിവൻകുട്ടിയെ നേരിൽ കണ്ട് അദ്ദേഹം കത്ത് നൽകിയത്.

    മലയോര പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെയും, നൂറുകണക്കിന് അധ്യാപകരുടെയും അടിസ്ഥാന വിദ്യാഭ്യാസ വിഷയങ്ങളിൽ ഇടപെടൽ നടത്തേണ്ട ഓഫീസിന്റെ ദുർബലാവസ്ഥ എം എൽ എ മന്ത്രിയെ ധരിപ്പിച്ചു.
    വഴിയോരത്തായി ഒന്നാം നിലയിൽ സ്ഥിതി ചെയ്യുന്ന നിലയിലുള്ള ഇപ്പോഴത്തെ ഓഫീസിൽ എത്തുന്നവർക്ക് വാഹന പാർക്കിങ്ങിന് പോലും സൗകര്യങ്ങളില്ല.കൂടാതെ കെട്ടിടങ്ങൾ കാലപ്പഴക്കത്താൽ നാശത്തിന്റെ വക്കിലുമാണ്. ദുരന്തങ്ങൾക്ക് വഴി വെക്കാതെ കാലപ്പഴക്കം ചെന്ന കെട്ടിടത്തിന് പകരം സ്വന്തം കെട്ടിടം നിർമ്മിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും മലയോര മേഖലയിലെ അടിസ്ഥാന വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    ആധുനിക സൗകര്യങ്ങളോടെ പുതിയ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ഒരുക്കാൻ കഴിഞ്ഞാൽ, കൂടുതൽ കാര്യക്ഷമതയോടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ അത് പ്രചോദനമാകും.അധ്യാപകർക്കും കുട്ടികൾക്കും കൂടുതൽ ആത്മവിശ്വാസം പകരുന്ന തീരുമാനമാകും അതെന്നും അദ്ദേഹം ഓർമിപ്പിച്ചു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728