Header Ads

ad728
  • Breaking News

    കോവിഡ് നിയന്ത്രണം ശ്രീകണ്ഠപുരത് പരിശോധന ശക്തമാക്കും



    ശ്രീകണ്ഠപുരം : കോവിഡ് നിയന്ത്രണത്തിൽ ഇളവ് വരുത്തി കടകൾ തുറന്ന സാഹചര്യത്തിൽ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ശ്രീകണ്ഠാപുരം നഗരസഭയിൽ പരിശോധന ശക്തമാക്കാൻ നഗരസഭ ചെയർപേഴ്സൺ ഡോക്ടർ കെ വി ഫിലോമിന ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന നഗരസഭാ തല കോർ കമ്മിറ്റി യോഗം തീരുമാനിച്ചു.
      ഇതുപ്രകാരം ആരോഗ്യ വിഭാഗവും പോലീസ്, സെക്ടറൽ മജിസ്ട്രേറ്റ്, നഗരസഭ എന്നിവയുടെ നേതൃത്വത്തിൽ  എല്ലാ കടകളിലും പരിശോധന നടത്തും. പ്രോട്ടോ കോൾ ലംഘിക്കുന്നവർ ക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യും. കുറ്റം ആവർത്തിച്ചാൽ വ്യാപാരസ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും. കടകളിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ വാക്സിനേഷൻ സംബന്ധമായ രജിസ്റ്ററുകളും പൊതുജനങ്ങൾ കാണത്തക്കവിധം വാക്സിൻ സ്വീകരിച്ചവരുടെ വിവരങ്ങളും പ്രദർശിപ്പിക്കും. മാസ്കും സാനിറ്റൈസറും ഇല്ലാത്തവർ ക്കെതിരെ പിഴയും ചുമത്തും. 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയ ആർ ടി പി സി ആർ നെഗറ്റീവ് ഫലം വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകൾ സ്ഥാപനങ്ങളിൽ സൂക്ഷിക്കണമെന്ന  നിബന്ധന കർശനമാക്കും. എല്ലാ ദിവസങ്ങളിലും പ്രോ ട്ടോ കോൾ ലംഘനം തടയുന്നതിനും കോവിഡ് വ്യാപനം ഇല്ലാതാക്കുന്നതിനും നിയമ നടപടികൾ സ്വീകരിക്കും.
      യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷൻ മാരായ ശിവദാസൻ, കെ സി ജോസഫ്, ജോസഫിന ടീച്ചർ, ചന്ദ്രാംഗദൻ മാസ്റ്റർ, ത്രേസ്യാമ്മ, വി പി നസീമ, കൗൺസിലർ കെ വി ഗീത ,നഗരസഭാ സെക്രട്ടറി കെ പി ഹസീന, സർക്കിൾ ഇൻസ്പെക്ടർ സുരേശൻ, സെക്ടറിൽ മജിസ്ട്രേറ്റ് മാരായ ശീതൾ രാജേഷ്, അബ്ദുറഹ്മാൻ, മെഡിക്കൽ ഓഫീസർ ഡോക്ടർ സീമി ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൽ റഫീഖ്, ശശീന്ദ്രൻ, സബ്ഇൻസ്പെക്ടർ ടോമി ജോസഫ്, ജെ എച്ച് ഐ ശാലിജ് എന്നിവർ പങ്കെടുത്തു

    👇👇👇👇👇

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728