Header Ads

ad728
  • Breaking News

    മണിക്കടവ് സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ പ്രിൻസിപ്പൽ ആയി നിയമിതനായ ഷാജി വർഗീസിനെ ചെമ്പേരി ജെ സി ഐ പ്രവർത്തകർ വീട്ടിലെത്തി ആദരിച്ചു.


    ആദരിച്ചു 

    പയ്യാവൂർ: ചെമ്പേരി ജൂണിയർ ചേംബർ ഇൻറർനാഷണലിന്റെ ആഭിമുഖ്യത്തിൽ മണിക്കടവ് സെൻറ് തോമസ് ഹയർ സെക്കൻഡറി  സ്കൂളിന്റെ പുതിയ പ്രിൻസിപ്പൽ ആയി നിയമിതനായ ഷാജി വർഗീസിനെ ചെമ്പേരി ജെ സി ഐ  പ്രവർത്തകർ വീട്ടിലെത്തി ആദരിച്ചു. മലയോരമേഖലയിലെ സമ്പൂർണ്ണ അധ്യാപക കുടുംബം കൂടിയാണ് വർഗീസ് കളപ്പുരയ്ക്കൽ ഫാമിലി . മാതാപിതാക്കളും മക്കൾ എല്ലാവരുമായി 10 പേരും അധ്യാപനസേവന  മേഖലയിലുള്ളവരാണ്. ഷാജി വർഗ്ഗീസിന് പ്രിൻസിപ്പൽ സ്ഥാനം ലഭിച്ചതിന്റെയും ഈ കുടുംബത്തിന്റെ അധ്യാപനമേഖലയിലെ നേട്ടത്തിലും ആദരവ് നൽകുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ ചെമ്പേരി ജെ സി ഐ പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ അധ്യക്ഷത വഹിച്ചു .ഏരുവേശ്ശി പത്താം വാർഡ് അംഗം പൗളിൻ കാവനാടി  ഉദ്ഘാടനം നിർവഹിച്ചു. ചെമ്പേരി ജെ സി ഐ  പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ  പ്രിൻസിപ്പൽ ഷാജി വർഗ്ഗീസിനെ പൊന്നാടയണിയിച്ച് ആദരിച്ചു. നിർമ്മല ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സി.ഡി  സജീവ് , ജെ സി ഐ  ഇൻഡ്യ സോൺ 19ന്റെ കോർഡിനേറ്റർ സോവിൻ കോട്ടയിൽ, ചെമ്പേരി ലൂർദ് മാതാ ഫൊറോന സെക്രട്ടറി സിബി പുന്നക്കുഴി, ചെമ്പേരി ജെ സി ഐ സെക്രട്ടറി സുനിൽ പീറ്റർ , റിട്ട ഹെഡ്മാസ്റ്റർ കെ.ജെ വർഗ്ഗീസ്,
    ജയ്മോൻ മറ്റത്തിൻകര,പി.ജെ എലീശ്വ , രാധാകൃഷ്ണൻ പാലങ്ങാടൻ,ബാബു കണ്ടത്തിൽ, നിഷ സെബാസ്റ്റ്യൻ, ജിയോമോൻ മറ്റത്തിനാനി, അജി കൊട്ടാരം, ജോൺ ഹാരി, മനോജ് പൗവ്വത്ത് പറമ്പിൽ , വിന്നി ഷാജി, ബിനോയ് അടുപ്പുകല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728