Header Ads

ad728
  • Breaking News

    തലമുറകളുടെ സ്വപ്​ന സാക്ഷാത്​കാരം; കോപ്പയിൽ അർജന്‍റീനിയൻ മുത്തം.....



    : അർജന്‍റീനയുടെ തലമുറകൾ കാത്തിരുന്ന മാലാഖയായി ഏയ്​ഞ്ചൽ ഡി മരിയ മാറക്കാനയിൽ പറന്നിറങ്ങി. ചരിത്രത്തിലേക്ക്​ നീട്ടിയ മരിയയുടെ ഒറ്റഗോളിന്‍റെ ബലത്തിൽ കോപ്പ കിരീടം നെഞ്ചോടക്കു​മ്പോൾ വൻകരകൾക്കും രാജ്യാതിർത്തികൾക്കും അപ്പുറത്ത്​ അർജന്‍റീനിയൻ ആരാധകർക്ക്​ ഇത്​ അനർഘ നിമിഷങ്ങൾ. പതിറ്റാണ്ടുകളായി തുടരുന്ന ഫൈനൽ വീഴ്ച​കളുടേയും കിരീട വരൾച്ചയുടെയും നിറം മങ്ങിയ കഥകളിലേക്ക്​ കിരീടത്തിളക്കത്തിന്‍റെ വർണമഴ പെയ്​തിറങ്ങുമ്പോൾ  ഇതിഹാസ താരം ലയണൽ മെസ്സിക്കും ഇത്​ സംതൃപ്​തിയുടെ ദിവസം. ചാമ്പ്യൻമാരെന്ന പകി​ട്ടോടെയെത്തിയ ബ്രസീലിനും ആരാധകർക്കും ഓർക്കാനിഷ്​ടമില്ലാത്ത മറ്റൊരു മാറക്കാന മത്സരം കൂടി.

    ഒപ്പത്തിനൊപ്പം ഇരുടീമുകളും മുന്നേറിയ മത്സരത്തിൽ 22ാം മിനിറ്റിൽ ഏയ്​ഞ്ചൽ ഡി മരിയ കുറിച്ച ഗോളാണ്​ അർജന്‍റീനയുടെ വിധി മാറ്റി മറിച്ചത്​​. ഡി പോളിന്‍റെ സുന്ദരമായ പാസ്​ ബ്രസീൽ പ്രതിരോധത്തിന്‍റെ പഴുതിലൂടെ സ്വീകരിച്ച മരിയ പന്ത്​ ചിപ്പ്​ ചെയ്​ത്​ വലയിലേക്ക്​ തിരിച്ചുവിടുകയായിരുന്നു. പന്ത്​ വലയിലേക്ക്​ താഴ്ന്നിറങ്ങു​േമ്പാൾ നിസഹായതയോടെ നോക്കി നിൽക്കാനേ ബ്രസീൽ ഗോളി എഡേഴ്​സണായുള്ളൂ. ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും സുന്ദരമായ മുന്നേറ്റങ്ങളൊന്നും അധികം കണ്ടില്ല.


      ആക്രമണത്തിന് മൂര്‍ച്ചകൂട്ടാന്‍ രണ്ടാംപകുതിയില്‍ ബ്രസീല്‍ ഏറെ മാറ്റം വരുത്തിയെങ്കിലും വിലപ്പോയില്ല. അതേസമയം അര്‍ജന്‍റീന കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു. 83-ാം മിനുറ്റില്‍ ബാര്‍ബോസ മികച്ചൊരു മുന്നേറ്റം നടത്തിയെങ്കിലും കോര്‍ണറില്‍ അവസാനിച്ചു. ഒരു മിനുറ്റിന്‍റെ ഇടവേളയില്‍ കിട്ടിയ കോര്‍ണറും ബ്രസീല്‍ മുതലാക്കാന്‍ മറന്നു. 87-ാം മിനുറ്റില്‍ ബാര്‍ബോസയുടെ വോളി മാര്‍ട്ടിനസ് രക്ഷിച്ചു. 89-ാം മിനുറ്റില്‍ ഓപ്പണ്‍ ചാന്‍സ് മെസി പാഴാക്കുന്നതിനും മാരക്കാന സാക്ഷിയായി. പിന്നാലെയും ബ്രസീല്‍ ആക്രമിച്ച് കളിച്ചെങ്കിലും സമനില ഗോള്‍ പിറന്നില്ല. 
    =============================

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728