Header Ads

ad728
  • Breaking News

    കോവിഡ്കാലത്ത് കേരളത്തില്‍ മാത്രം പൂട്ടിയത് 20,000 വ്യാപാരസ്ഥാപനങ്ങൾ



    11 July 2021

    കോവിഡ്കാലത്ത് കേരളത്തിൽമാത്രം പൂട്ടിയത് ജി.എസ്.ടി. രജിസ്ട്രേഷനുള്ള 20,000 വ്യാപാരസ്ഥാപനങ്ങൾ. പൂട്ടിയ സ്ഥാപനങ്ങൾ രജിസ്ട്രേഷൻ റദ്ദാക്കാനാവശ്യപ്പെട്ട് ജി.എസ്.ടി. വകുപ്പിന് നൽകിയ അപേക്ഷപ്രകാരമുള്ള കണക്കാണിത്. ഇവയിൽ ഏറ്റവും കൂടുതൽ ഹോട്ടലുകളാണ്. ഏതാണ്ട് 12,000 ഹോട്ടലുകളാണ് പൂട്ടി ജി.എസ്.ടി. രജിസ്ട്രേഷൻ റദ്ദാക്കാൻ അപേക്ഷ നൽകിയത്.ശ്രീകണ്ഠപുരം വിഷൻ......വിനോദസഞ്ചാരമേഖലകളിലെ വ്യാപാരസ്ഥാപനങ്ങൾ, ചെറുകിട ജൂവലറികൾ, മാളുകൾ കേന്ദ്രീകരിച്ചും അല്ലാതെയും നടത്തുന്ന ബ്രാൻഡഡ് വസ്ത്രശാലകൾ, കരകൗശലവില്പനശാലകൾ എന്നിവയാണ് ബാക്കി.

    പൂട്ടിയ സ്ഥാപനങ്ങളുടെ ജി.എസ്.ടി. രജിസ്ട്രേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയുടെ നൂലാമാലകളിൽപ്പെട്ട് വീണ്ടും നട്ടംതിരിയുകയാണ് ഇവയുടെ ഉടമകൾ. രജിസ്ട്രേഷൻ റദ്ദാക്കാൻ അപേക്ഷ നൽകി അതിന് ജി.എസ്.ടി. വകുപ്പ് അനുമതി നൽകിയ അറിയിപ്പ് കിട്ടിയതോടെ നടപടി കഴിഞ്ഞുവെന്ന് കരുതിയവർക്ക് വകുപ്പ് വലിയ പിഴ ചുമത്തുകയാണ്.  ജി.എസ്.ടി. രജിസ്ട്രേഷൻ റദ്ദാക്കാനുള്ള അപേക്ഷ സമർപ്പിച്ച് ഒരുമാസത്തിനുള്ളിൽ റദ്ദാക്കിയതായുള്ള അറിയിപ്പ് സ്ഥാപനഉടമയ്ക്ക് എസ്.എം.എസ്. ആയോ ഇ മെയിൽ ആയോ കിട്ടും. അതിനുശേഷം മൂന്നുമാസത്തിനുള്ളിൽ ഫൈനൽ റിട്ടേൺ സമർപ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ, ഇക്കാര്യം പലർക്കും അറിയില്ല.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728