Header Ads

ad728
  • Breaking News

    പയ്യാവൂർ പോലീസ് സ്റ്റേഷന് കണ്ടകശ്ശേരിയിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.


    പയ്യാവൂർ: പയ്യാവൂർ പോലീസ് സ്റ്റേഷന്  കണ്ടകശ്ശേരിയിൽ  നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കെ.സി. ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.കണ്ണൂർ റേഞ്ച്ഡി ഐ ജി കെ സേതുരാമൻ ഐപിഎസ്,കണ്ണൂർ റൂറൽജില്ലാ പൊലീസ് മേധാവി നവനീത് ശർമ ഐപിഎസ്, ഇരിക്കൂർബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  റോബർട്ട് ജോർജ്,പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ,പയ്യാവൂർ ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ്  പ്രീത സുരേഷ്,ജില്ലാ പഞ്ചായത്ത്  അംഗം എൻ.പി ശ്രീധരൻ,പഞ്ചായത്ത് അംഗം ടി പിഅഷ്റഫ്,കണ്ണൂർസ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായിക്,കണ്ണൂർനർകോട്ടിക് സെൽ ഡിവൈഎസ്പി പി ബിജുരാജ്,കണ്ണൂർകെഒഎ പ്രസിഡന്റ് ഇ പി സുരേശൻ, കണ്ണൂർകെപിഎപ്രസിഡന്റ് കെ പ്രിയേഷ്,തളിപ്പറമ്പ്ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ പോലീസ് സ്റ്റേഷൻ നിർമിക്കാൻ സൗജന്യമായി സ്ഥലം നൽകിയ കണ്ടകശ്ശേരി സെന്റ്  സെബാസ്റ്റ്യൻസ് ക്നാനായ വലിയപള്ളി വികാരി ഫാ ജെയ്സൺ പള്ളിക്കരയെ കണ്ണൂർ റേഞ്ച് ഡി.ഐ. ജി . കെ . സേതുരാമൻ ആദരിച്ചു.കോട്ടയം അതിരൂപത സൗജന്യമായി നൽകിയ 35 സെന്റ് സ്ഥലത്താണ് പോലീസ് സ്റ്റേഷൻ നിർമിച്ചിരിക്കുന്നത് .1.8 കോടി രൂപ ചെലവിൽ ഹാബിറ്റാറ്റാണ് മൂന്ന് നിലകളിലുള്ള സ്റ്റേഷൻ കെട്ടിടമൊരുക്കിയത്.2018 ജൂണിലാണ് നിർമാണം തുടങ്ങിയത്.പരേഡ് ഗ്രൗണ്ട്,വിശ്രമ മുറി,കമ്പ്യൂട്ടർ മുറി,റെക്കോർഡ് മുറി,സ്ത്രീ പുരുഷ ട്രാൻസ് ജെൻഡർ പ്രതികളെ സൂക്ഷിക്കാനുള്ള സെൽ ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് നിർമാണം. സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡ്,ചുറ്റുമതിൽ , ഓവുചാൽ നിർമാണം എന്നിവ രണ്ടാംഘട്ടമായാണ് നിർമിക്കുന്നത്.പയ്യാവൂർ ബസ് സ്റ്റാൻഡിന്  സമീപത്തെ പഴയ പഞ്ചായത്ത്  ഓഫീസ് കെട്ടിടത്തിലായിരുന്നു പോലീസ് സ്റ്റേഷൻ ഇതുവരെ പ്രവർത്തിച്ചിരുന്നത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728