വാട്സ്ആപ്പ് സ്വകാര്യതാ നയങ്ങൾ നടപ്പിലാക്കുന്നത് നീട്ടി
സ്വകാര്യതാ നയങ്ങൾ നടപ്പിലാക്കുന്നത് വാട്സ്ആപ്പ് നീട്ടി. വാട്സ്ആപ്പിന്റെ പുത്തൻ സേവന നിബന്ധനകൾ സ്വകാര്യതാ നയത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്കിന് കൈമാറുമെന്നുമുള്ള ഭയത്തിൽ ഉപഭോക്താക്കൾ മറ്റ് ആപ്ലിക്കേഷനുകളിലേക്ക് മാറുന്ന സാഹചര്യത്തിലാണ് നിബന്ധനകൾ നടപ്പിലാക്കുന്നത് വാട്സ്ആപ്പ് നീട്ടിയത്.
പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി എട്ടിന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സ്ആപ്പ്. മെയ് 15 വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നാണ് വാട്സ്ആപ്പ് അറിയിച്ചത്. കമ്പനിയുടെ പുതിയ നയം ഉപഭോക്താക്കള്‍ക്കിടയില്‍ ഒട്ടേറെ തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചുവെന്നും പുതിയ നയം വ്യക്തമായി മനസിലാക്കി തീരുമാനമെടുക്കാന്‍ ആളുകള്‍ക്ക് സമയം നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. വാട്സാപ്പിന്റെ സ്വകാര്യതാനയത്തിലെ മാറ്റത്തെക്കുറിച്ച് പരിശോധിക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്ററി സമിതിയും തീരുമാനിച്ചിരുന്നു.
No comments