Header Ads

ad728
  • Breaking News

    നാളെ കണ്ണൂരിൽ വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്

    7.01.2021

    കണ്ണൂർ : വനിതാ കമ്മീഷന്റെ ജില്ലയിലെ മെഗാ അദാലത്ത് ജനുവരി എട്ട് വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അദാലത്ത് നടത്തുക.
    പരാതിക്കാരെയും എതിര്‍കക്ഷികളെയും മാത്രമേ അദാലത്ത് നടക്കുന്ന ഹാളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കുട്ടികളെയും പ്രത്യേകിച്ച് പത്ത് വയസ്സിനു താഴെയുള്ളവര്‍, മുതിര്‍ന്ന പൗരന്‍മാര്‍, രോഗമുള്ളവര്‍ എന്നിവരെ കൂടെക്കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണം. അദാലത്തിനെത്തുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728